ആദ്യം കാറിലെ എസിയില്‍ നിന്ന് ചെറിയ തീപ്പൊരി; വീണ്ടും എസി പ്രവർത്തിപ്പിച്ചതോടെ ഓടിക്കൊണ്ടിരുന്ന കാർ പെട്ടന്ന് തീപിടിച്ചു!! വൈക്കത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കായിരുന്നു സംഭവം. പാലാക്കരി ഫിഷ് ഫാമില്‍ പോയി തിരികെ വൈക്കം ഭാഗത്തേക്ക് വരുമ്ബോഴാണ് അപകടമുണ്ടായത്. കാറില്‍ ഗിരിയെക്കൂടാതെ ഭാര്യയുടെ സഹോദരീപുത്രന്‍ അഭിനവും (11) ഉണ്ടായിരുന്നു. ഫിഷ് ഫാമിലേക്ക് പോകുന്ന വഴിയില്‍ കാറിലെ എസിയില്‍ നിന്ന് ചെറിയ തീപ്പൊരി വന്നിരുന്നു.എസി ഓഫ് ചെയ്താണ് പിന്നീട് യാത്ര ചെയ്തത്. എന്നാല്‍ തിരിച്ച് വരുന്ന വഴിയില്‍ വീണ്ടും എസി പ്രവൃത്തിച്ചപ്പോള്‍ തീപടര്‍ന്നു. കാര്‍ റോഡരികില്‍ നിര്‍ത്തി ഇവര്‍ പുറത്തിറങ്ങി. ഉടന്‍ വാഹനം ആളിക്കത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. വൈക്കം-എറണാകുളം റോഡില്‍ ഉദയനാപുരം കാരുവള്ളില്‍ ജങ്ഷനു സമീപമാണ് അപകടമുണ്ടായത്. അമ്ബലപ്പുഴ കൊച്ചുതോപ്പില്‍ ഗിരിയുടെ കാറാണ് കത്തിനശിച്ചത്. തീപടരുന്നത് കണ്ട് ഉടന്‍ കാറ് നിര്‍ത്തിയതിനാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha
























