ഇടുക്കി ജില്ലയിലെ നിര്‍മാണനിരോധനം അടക്കമുള്ള ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും

ഇടുക്കി ജില്ലയിലെ നിര്‍മാണനിരോധനം അടക്കമുള്ള ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ മാസം 17നു രാവിലെ 10.30നു തൈക്കാട് ഗസ്റ്റ് ഹൗസിലാണു യോഗം ചേരുക. ഇടുക്കിയിലെ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വേണമെന്നു നിയമസഭയിലും പുറത്തും പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 22ന് ഇറക്കിയ ഉത്തരവില്‍ ഇടുക്കി ജില്ലയിലും കോട്ടയം ജില്ലയിലെ വാഗമണ്‍ മേഖലയിലും നിര്‍മാണനിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
നിര്‍മാണ നിരോധനത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്കു പൂര്‍ണമായി ആശ്വാസം പകരുന്ന ഒരു നടപടിയും ഉത്തരവില്‍ ഇല്ല. മറ്റു പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണു സര്‍വകക്ഷി യോഗം ചേരുന്നത്.അതേസമയം ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട്‌കൊണ്ട് റോഷി അഗസ്റ്റിന്‍ എംഎല്‍എ കട്ടപ്പനയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.
https://www.facebook.com/Malayalivartha
























