സ്വകാര്യ ബസുകളില്‍ ജി.പി.എസ് സംവിധാനം... ഫെബ്രുവരി 14ന് മുമ്പ് സ്വകാര്യ ബസുകളില്‍ ജി.പി.എസ് ഏര്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിച്ച് വിജ്ഞാപനമിറങ്ങി

സ്വകാര്യ ബസുകളെ നിരീക്ഷിക്കുന്നതിനുള്ള ജി.പി.എസ് ഘടിപ്പിക്കുന്ന കാര്യത്തില്‍ വീട്ടുവീഴ്ചക്കില്ലെന്ന് സര്‍ക്കാര്‍. 2020 ഫെബ്രുവരി 14ന് മുമ്പ് സ്വകാര്യ ബസുകളില്‍ ജി.പി.എസ് ഏര്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിച്ച് വിജ്ഞാപനമിറങ്ങി. സ്വകാര്യബസുകളുടെ ദിശയും വേഗവും തത്സമയം അറിയാമെന്നതും ഗതാഗതം കൂടുതല്‍ സുഗമമാക്കാമെന്നതുമാണ് ജി.പി.എസ് സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്. അപകടങ്ങളുണ്ടായാല്‍ തത്സമയം കണ്‍ട്രോള്‍ റൂമില്‍ വിവരമെത്തും.അമിതവേഗത്തിന് കൈയോടെ പിടിവീഴും. അനധികൃത ഓട്ടങ്ങള്‍ തടയാനും ഗതാഗതക്രമീകരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍.
വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന് വേണ്ടി സി ഡാക്കാണ് (സന്റെര്‍ ഫോര്‍ ഡെവലപ്മന്റെ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്) കണ്‍ട്രോള്‍ റൂം തയാറാക്കിയത്. സി ഡാക് സോഫ്റ്റ്‌വെയറിനോട് സാങ്കേതികപൊരുത്തമുള്ള ജി.പി.എസ് യൂനിറ്റ് കമ്ബനികളുടെ പട്ടികയും നിര്‍ദേശിച്ചിട്ടുണ്ട്.
ഉടമകള്‍ക്ക് ഈ പട്ടികയിലുള്ളവയില്‍ ഇഷ്ടമുള്ള വാങ്ങി സ്ഥാപിക്കാം. സി ഡാക്ക് നേരത്തെ സോഫ്റ്റ്‌വെയറും കണ്‍ട്രോള്‍ റൂമുകളും തയാറാക്കി നല്‍കിയിരുന്നെങ്കിലും മോട്ടോര്‍ വാഹനവകുപ്പ് ആദ്യഘട്ടത്തില്‍ മതിയായ താല്‍പര്യം കാട്ടിയിരുന്നില്ല. ഇതോടൊപ്പം ചരക്കുലോറികളില്‍ ഫെബ്രുവരി 29ന് മുമ്ബ് ജി.പി.എസ് ഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. േലാറികളില്‍ ജി.പി.എസ് ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്രനിര്‍ദേശമെങ്കിലും ഭൂരിഭാഗം ലോറികളിലും ഏര്‍പ്പെടുത്തിയിരുന്നില്ല.
നേരത്തെ 2019 ജൂണ്‍ ഒന്നോടെ എല്ലാ ലോറികളിലും ജി.പി.എസ് ഏര്‍പ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉടമകളുടെ ആവശ്യത്തെ തുടര്‍ന്ന് തീയതി നീട്ടുകയായിരുന്നു. ഫെബ്രുവരി 29ന് ശേഷം ഫിറ്റ്‌നസ് ടെസ്റ്റിനെത്തുന്ന വാഹനങ്ങള്‍ ജി.പി.എസില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല.
https://www.facebook.com/Malayalivartha
























