മന്ത്രിയാണെന്ന് കരുതി ചാടിവീണു; കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് ചെന്നിത്തലയുടെ കാർ; കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതിന്റെ രോഷത്തിൽ മന്ത്രിയാണെന്ന് കരുതി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ; അബദ്ധം പറ്റിയെന്നു മനസിലായപ്പോൾ അഭിവാദ്യം അർപ്പിച്ച് പ്രവർത്തകർ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മന്ത്രിയെ തടയാന്‍ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് സ്വന്തം നേതാവിനെ തടഞ്ഞ് സെൽഫ് ഗോളടിച്ചത്.
കോഴിക്കോട് ബാലുശേരിയിലെ കോൺഗ്രസുകാർക്കാണ് അബദ്ധം പറ്റിയത്. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പൊലീസ് വാഹനത്തിന്റെ അകമ്പടിയിൽ സ്‌റ്റേറ്റ് കാറെത്തിയത്.
കാർ കണ്ടതു പാതി കാണാത്തതു പാതി മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി കാറിനു മുന്നിലേക്ക് ചാടി വീണു.പ്രതിഷേധം തുടങ്ങി അൽപം കഴിഞ്ഞാണ്കാറിനുള്ളിൽ ചെന്നിത്തലയാണെന്ന് പ്രവർത്തകർ തിരിച്ചറിഞ്ഞത്. ഇതോടെ പ്രതിഷേധം മാറ്റി അഭിവാദ്യം അർപ്പിച്ചി തടിയൂരി.
https://www.facebook.com/Malayalivartha
























