ശബരിമല സോപാനത്തില്‍ ദർശനത്തിനെത്തുന്ന ഭക്തരെ കടത്തിവിടുന്നതിനെ ചൊല്ലി ദേവസ്വം ബോർഡും പൊലീസുമായുള്ള തർക്കം രൂക്ഷം; സന്നിധാനത്ത് ജോലി ചെയ്യുന്ന ദേവസ്വം സുരക്ഷാ ജീവനക്കാരിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും തീർഥാടകരോട് മോശമായി പെരുമാറുന്നെന്നും പൊലീസ് സ്പെഷ്യൽ ഓഫീസറായിരുന്ന രാഹുൽ ആർ നായർ ഡിജിപിക്ക് റിപ്പോർട്ട് നൽകി; ഉദ്യോഗസ്ഥന്റെ സഹോദരനെ ദേവസ്വം ജീവനക്കാര്‍ നീക്കിയതിലുള്ള പ്രതികാരമാണ് പൊലീസ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് ദേവസ്വം നിലപാട്

ശബരിമല സോപാനത്തില്‍ ദർശനത്തിനെത്തുന്ന ഭക്തരെ കടത്തിവിടുന്നതിനെ ചൊല്ലി ദേവസ്വം ബോർഡും പൊലീസുമായുള്ള തർക്കം രൂക്ഷം. സന്നിധാനത്ത് ജോലി ചെയ്യുന്ന ദേവസ്വം സുരക്ഷാ ജീവനക്കാരിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും തീർഥാടകരോട് മോശമായി പെരുമാറുന്നെന്നും പൊലീസ് സ്പെഷ്യൽ ഓഫീസറായിരുന്ന രാഹുൽ ആർ നായർ ഡിജിപിക്ക് റിപ്പോർട്ട് നൽകി. ക്യൂ സംവിധാനം ഒഴിവാക്കി ദർശനത്തിന് ആളുകളെ കൊണ്ടുവരുന്നതിനെ ചൊല്ലിയാണ് ദേവസ്വം ബോർഡും പൊലീസുമായുള്ള തർക്കം.
കഴിഞ്ഞ ദിവസം സോപാനത്തില്‍ അധികനേരം നിന്ന് തൊഴുത മുന്‍ സ്പെഷ്യല്‍ ഓഫീസര്‍ രാഹുല്‍ ആര്‍ നായരുടെ സഹോദരനെ ദർശനത്തിന് കടത്തിവിടുന്നതിനെ ചൊല്ലി ദേവസ്വം സുരക്ഷാ ജീവനക്കാരനും പൊലീസ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായി. ഇതേതുടർന്ന് ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ സ്പെഷ്യൽ ഓഫീസറായിരുന്ന രാഹുൽ ആർ നായർ പോലീസ് ഇൻറലിജൻസിന് നിർദേശം നൽകി.
ജീവനക്കാരിൽ ചിലർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും, ഇവരെ അതീവ സുരക്ഷാ മേഖലയായ സോപാനത്ത് നിന്ന് ഒഴിവാക്കണമെന്നുമാണ് സ്പെഷ്യൽ ഓഫീസർ ഡിജിപിക്ക് നൽകിയ റിപ്പോർട്ട്. എന്നാൽ സോപാനത്തില്‍ അധികനേരം നിന്ന് തൊഴുത മുന്‍ സ്പെഷ്യല്‍ ഓഫീസര്‍ രാഹുല്‍ ആര്‍ നായരുടെ സഹോദരനെ ദേവസ്വം ജീവനക്കാര്‍ നീക്കിയതിലുള്ള പ്രതികാരമാണ് പൊലീസ് റിപ്പോര്‍ട്ടിന് പിന്നിലെന്നാണ് ദേവസ്വം നിലപാട്.
രാഹുല്‍ ആര്‍ നായരുടെ സഹോരദനെ ദേവസ്വം ഗാര്‍ഡ് അവിടെ നിന്ന് നീക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് ദേവസ്വത്തിന്റെ വാദം. രാഹുല്‍ ആര്‍ നായര്‍ ദേവസ്വത്തിന് മുകളില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതായി ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു. രാഹുലിനെ ഇനി സന്നിധാനത്തേക്ക് അയക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് എന്‍ വാസു മുഖ്യമന്ത്രിയുടെ ഓഫീസിനോടും എ.ഡി.ജി.പി ഷേക്ക് ദര്‍വേഷ് സാഹിബിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് ക്രമിനലുകള്‍ സോപാനത്ത് എന്ന റിപ്പോര്‍ട്ടിന് കാരണമെന്ന് വിമര്‍ശനമുണ്ട്.
https://www.facebook.com/Malayalivartha
























