Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

കണ്ട് ശീലിച്ചപ്പോള്‍... വയനാട്ടില്‍ പാമ്പുകടിയേറ്റ് അഞ്ചാം വയസുകാരി മരണമടഞ്ഞതിന് പിന്നാലെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വയനാട്ടില്‍ നിന്നും പുറത്തുവരുന്നു; പാമ്പുകള്‍ വീട് കൈയടക്കിയതോടെ വീട്ടിലെ താമസമുപേക്ഷിച്ചു പോകേണ്ടിവന്ന ഒരു കുടുംബത്തിന്റെ കഥ ഇങ്ങനേയാണ്

02 DECEMBER 2019 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ

മലയാളികളെ ഏറെ വേദനിപ്പിച്ച സംഭവമാണ് ഷഹല ഷെറിന്‍ എന്ന അഞ്ചാം ക്ലാസുകാരി ക്ലാസ് റൂമില്‍ പാമ്പുകടിയേറ്റ സംഭവം. സംഭവം വിവാദമായതോടെ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ നടപടിയെടുത്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഷഹലയുടെ വീട്ടിലെത്തി മാപ്പ് പറയുകയും ചെയ്തു. ഈ സംഭവത്തോടെ പാമ്പുകളോടുള്ള പേടി മലയാളികള്‍ക്ക് മുമ്പെങ്ങുമില്ലാതെ വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിനേക്കാള്‍ ഭയാനകമായ കഥയാണ് വയനാട്ടിലെ ഒരു വീട്ടുകാര്‍ക്ക് പറയാനുള്ളത്.
പാമ്പുകള്‍ വീട് കൈയടക്കിയതോടെ, വീട്ടിലെ താമസമുപേക്ഷിച്ചു ഒരു കുടുംബം തന്നെ പോയി. വയനാട്ടിലെ ബത്തേരി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെയര്‍ലാന്‍ഡിലെ തയ്യില്‍ സുനിതയും കുടുംബവുമാണ് നിരന്തരമുണ്ടാകുന്ന പാമ്പിന്റെ ശല്യത്തില്‍ പൊറുതിമുട്ടി വീടുപേക്ഷിച്ചത്. വീടിനുള്ളിലും പരിസരങ്ങളിലുമായി നിറയെ പാമ്പുകളാണ്. സ്ഥിരമായി പാമ്പിനെ കാണുന്ന അടുക്കളഭാഗവും കുളിമുറിയും പൊളിച്ചുകളഞ്ഞു. പക്ഷെ പാമ്പ് ശല്യത്തിന് കുറവുണ്ടായില്ല.

ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകരാണ് മൂര്‍ഖനും വെള്ളിക്കെട്ടനും ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകള്‍. ഒരുദിവസംമാത്രം മൂന്ന് വെള്ളിക്കെട്ടനെവരെ ഈ വീട്ടിനുള്ളില്‍നിന്നും പിടിച്ചിട്ടുണ്ട്. പക്ഷെ ഒന്നിനെപ്പോലും കൊന്നിട്ടില്ല. മുമ്പ് വല്ലപ്പോഴും സന്ദര്‍ശകരായി എത്തിയിരുന്ന പാമ്പുകള്‍, നിരന്തരമെത്തി വീട്ടിനുള്ളില്‍ സ്വൈരവിഹാരം തുടങ്ങിയതോടെയാണ് കുടുംബത്തിന്റെ സ്വസ്ഥത നഷ്ടപ്പെട്ടുതുടങ്ങിയത്. പാമ്പുകളെഭയന്ന് രാത്രിയില്‍ ഉറങ്ങാന്‍പോലും കഴിയാത്ത അവസ്ഥ. കട്ടിലില്‍ കിടന്ന് മുകളിലേക്ക് നോക്കിയാല്‍ പാമ്പ്, കുളിമുറിയിലും വീടിന്റെ ചുമരിലും ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ക്കിടയിലും അടുക്കളയിലും മുറികള്‍ക്കുള്ളിലുമെല്ലാം പാമ്പുകള്‍. താമസം മാറുകയല്ലാതെ മറ്റ് നിവര്‍ത്തിയില്ലാതെയായി.

പ്ലസ്ടു വിദ്യാര്‍ഥിയായ പവനും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ നന്ദനയും സുനിതയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് സതീഷ് എട്ടു മാസംമുമ്പ് അപകടത്തില്‍ മരിച്ചതോടെയാണ് മക്കളുമായി ഈവിട്ടില്‍ താമസിക്കാന്‍ ഭയം തുടങ്ങിയതെന്ന് സുനിത പറഞ്ഞു. മുമ്പ് ഭര്‍ത്താവുണ്ടായിരുന്നപ്പോള്‍ പാമ്പുകളെത്തിയാലും പ്രശ്‌നമുണ്ടായിരുന്നില്ല. അദ്ദേഹംതന്നെ പാമ്പുകളെ പിടിച്ച് കളയുമായിരുന്നു. 17 വര്‍ഷംമുമ്പാണ് ഫെയര്‍ലാന്‍ഡിലെ ഈ നാല് സെന്റ് സ്ഥലവും വീടും വാങ്ങിയത്. എട്ടുവര്‍ഷംമുമ്പ് നിലവിലുണ്ടായിരുന്ന വീടിനോട് ചേര്‍ന്ന് കുറച്ച് ഭാഗം കൂട്ടിയെടുത്തിരുന്നു. ഇതിനുശേഷമാണ് വീട്ടിനുള്ളില്‍ സ്ഥിരമായി പാമ്പുകളെ കണ്ടുതുടങ്ങിയത്.

മുമ്പിവിടെ ഒരു പുറ്റുണ്ടായിരുന്നെന്നും അത് പൊളിച്ചുകളഞ്ഞാണ് വീട് പണിതതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. പാമ്പ് ശല്യം കുറയുന്നതിനുള്ള പലപൊടിക്കൈകളും പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ചിലരുടെ ഉപദേശപ്രകാരം വിവിധ ക്ഷേത്രങ്ങളിലായി വഴിപാടുകളെല്ലാം നടത്തി. ഒടുവില്‍ വീടിന്റെ ഒരുഭാഗംത്തന്നെ പൊളിച്ചുകളഞ്ഞു. എന്നിട്ടും പാമ്പുശല്യത്തിന് കുറവുണ്ടായില്ല. വീടിന് മുന്നിലെ തോട്ടിലൂടെയാണ് പാമ്പുകള്‍ ഒഴികിവരുന്നതെന്ന് ചിലര്‍ പറയുന്നു. പക്ഷെ തോടിന്റെ കരയിലുള്ള മറ്റു വീടുകളിലൊന്നും പാമ്പുശല്യമില്ലാതാനും. മൂന്നുമാസംമുമ്പ് ഇവര്‍ വീടുപേക്ഷിച്ച് ഫെയര്‍ലാന്‍ഡിലും മീനങ്ങാടിയിലുമുള്ള സഹോദരങ്ങളുടെ വീടുകളിലാണ് താമസിച്ചുവരുന്നത്.

രണ്ട് മക്കളും കല്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. കല്പറ്റയിലെ എസ്.പി. ഓഫീസിന് സമീപമുള്ള സഹോദരന്‍ വിനോദിന്റെ മെസ്സിലാണ് സുനിത ജോലിയെടുക്കുന്നത്. കുറേദിവസങ്ങള്‍ക്കുശേഷം തിങ്കളാഴ്ച വീട്ടിലെത്തിയപ്പോഴും അകത്ത് മൂര്‍ഖന്‍ പാമ്പുണ്ടായിരുന്നു. മകള്‍ നന്ദനയാണ് പാമ്പിനെ പിടിച്ച് വീടിന് പുറത്തുകളഞ്ഞത്. സ്ഥിരമായി പാമ്പുകളെ പിടികൂടുന്നത് കണ്ട് ശീലിച്ച, നന്ദന സ്വീകരണമുറിയിലെത്തിയ പാമ്പിന്റെ വാലില്‍ പിടിച്ച്, തലഭാഗം കുപ്പിയിലാക്കിയെടുത്ത് പുറത്തെ തോട്ടില്‍കൊണ്ടുവിട്ടു. നിലവിലുള്ളവീട് പൂര്‍ണമായി പൊളിച്ചുകളഞ്ഞ് പുതിയൊരുവീട് നിര്‍മിച്ച് ഇവിടെത്തന്നെ താമസിക്കണമെന്നാണ് സുനിതയുടെ ആഗ്രഹം.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (54 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (1 hour ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (2 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (2 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (2 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (2 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (3 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (3 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (4 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (4 hours ago)

Malayali Vartha Recommends