പൂയപ്പള്ളിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ചിരുന്ന ദമ്പതിമാര്‍ക്ക് പരിക്ക്

പൂയപ്പളളിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറില്‍ സഞ്ചരിച്ചിരുന്ന ദമ്പതിമാര്‍ക്ക് പരുക്കേറ്റു. പൂയപ്പള്ളിയില്‍ പടിഞ്ഞാറ് പെട്രോള്‍ പമ്പിന് സമീപം ആണ് അപകടം നടന്നത്. വര്‍ക്കല കണ്ണമ്പ ചൈതന്യയില്‍ രാജ്കമല്‍ (32), ഭാര്യ ബിജി (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ഇവരെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം.
കാര്‍ ബൈക്കിനെ മറികടക്കുന്ന സമയത്ത് എതിരേ ബസ് വരുന്നതുകണ്ട് ഉടന്‍ ബ്രേക്കിടുകയും തുടര്‍ന്ന് ബസിലിടിച്ച് കരണം മറിയുകയുമായിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. കൊട്ടാരക്കരയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് കൊട്ടറയിലുള്ള ബന്ധുവീട്ടിലേക്ക് പോകവേയായിരുന്നു അപകടം നടന്നത് .
"
https://www.facebook.com/Malayalivartha
























