ഞെട്ടലോടെ വിശ്വാസികള്‍; തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി സൂചന

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി സൂചന. വിശ്വാസികള്‍ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ പുതുവര്‍ഷ കലണ്ടറും ഡയറിയും ഡൗണ്‍ലോഡ് ചെയ്യാനായി വെബ്‌സൈറ്റ് തുറന്നപ്പോള്‍ ക്രിസ്തീയ പ്രാര്‍ത്ഥനകളാണ് കണ്ടത്. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദേവസ്ഥാനം കലണ്ടറും ഡയറിയും പുറത്തിറക്കിയത്. ‘ശ്രീ യേശയ്യ. ശ്രീ വെങ്കടേശായ നമഹ. ശ്രീ വികാരിനാമ സംവത്സര. സിദ്ധാന്‍-ത പഞ്ചബ്ദാമു 2019-2020.’ എന്നാണ് ടിടിഡി വെബ്സൈറ്റിലേക്കുള്ള ലിങ്ക് തുറക്കുമ്പോള്‍ തെലുങ്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ ടിടിഡി വെബ്സൈറ്റിലേക്കുള്ള ലിങ്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ‘ശ്രീ യേശയ്യ’ ഒഴിവാക്കിയ ശേഷം വൈകുന്നേരത്തോടെയാണ് വെബ്‌സൈറ്റ് പഴയപടിയാക്കിയത്.
എന്നാല്‍ ഐടി സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഔദ്യോഗിക വെബ്സൈറ്റില്‍ ബോധപൂര്‍വ്വം തട്ടിപ്പ് നടത്തുന്നത് തടയുന്നതിലും ടിടിഡി ഭരണകൂടം പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് റയലസീമ പൊരത സമിതി കണ്‍വീനര്‍ പി. നവീന്‍ കുമാര്‍ റെഡ്ഡി ആരോപിച്ചു. 3 പേജുകളില്‍ യേശു ക്രിസ്തുവിനെയും ക്രിസ്തുമതത്തെയും കുറിച്ച് പരാമര്‍ശിക്കുന്ന പുസ്തകം ഇ-ബുക്കുകളുടെ വിഭാഗത്തില്‍ അപ്ലോഡ് ചെയ്തതായും ഇതിനു മുന്‍പ് കണ്ടെത്തിയിരുന്നു. ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്ന മറ്റ് മതവിഭാഗത്തില്‍പ്പെട്ടവരുടെ ബോധപൂര്‍വമായ ശ്രമമാണിതെന്നും റെഡ്ഡി ആരോപിച്ചു.
അതേസമയം തിരുമല തിരുപ്പതി ദേവസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അഹിന്ദുക്കളെ എത്രയും പെട്ടെന്ന് പിരിച്ചു വിടണം എന്നാരോപിച്ച് വിവിധ ഹൈന്ദവ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി.
https://www.facebook.com/Malayalivartha























