കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു; ജംക്‌ഷൻ കടന്നുവന്ന കാറിനു തീപിടിച്ച് റോഡരികിലെ കാനയിലിടിച്ചു നിന്നതോടെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിയെങ്കിലും രക്ഷിക്കനായില്ല: കാറിനുള്ളിൽനിന്ന് പെട്രോൾ കുപ്പി പോലീസ് കണ്ടെടുത്തു: സംഭവത്തില്‍ ദുരൂഹതയുള്ളതായി ദൃക്‌സാക്ഷികള്‍

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കൊടുങ്ങല്ലൂരില്‍ ഡ്രൈവര്‍ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ സര്‍വീസ് സെന്ററിന് സമീപമാണ് അപകടമുണ്ടായത്. പടക്കാട്ടുമ്മല്‍ ടൈറ്റസ് ആണ് മരിച്ചത്. ഇയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് സൂചന. സംഭവത്തില്‍ ദുരൂഹതയുള്ളതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസിൽ ഗൗരിശങ്കർ ജംക്‌ഷനു തെക്കുവശം സർവീസ് റോഡിലാണു സംഭവം. ജംക്‌ഷൻ കടന്നുവന്ന കാറിനു തീപിടിച്ച് റോഡരികിലെ കാനയിലിടിച്ചു നിന്നു.
നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ടൈറ്റസ് അതിനകം മരിച്ചിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കാറിനുള്ളിൽനിന്ന് പെട്രോൾ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാർ കത്തിയതിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. ടൈറ്റസ് മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്.പോലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha























