Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

'കോണ്ടം ഉപയോഗിക്കണം എന്ന ആവശ്യത്തിന്അതെന്താ എന്നെ വിശ്വാസം ഇല്ലേ' എന്ന മറുചോദ്യം വേണ്ട; വൈറലായി ഡോക്ടറിന്റെ ഫേസ്ബുക് പോസ്റ്റ്; ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഡോകട്ർ ഷിനു ശ്യാമളൻ എഴുതിയ ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്

02 DECEMBER 2019 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഡോകട്ർ ഷിനു ശ്യാമളൻ എഴുതിയ ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. സാമൂഹിക പ്രവർത്തനങ്ങളിൽ കൂടി സജീവമായ ഡോക്ടർ ഷിനുശ്യാമളൻ എപ്പോഴും നിരവധി സാമൂഹിക വിഷയങ്ങളെ ഉയർത്തിക്കാട്ടി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിപ്പുകൾ പങ്കുവെക്കാറുണ്ട്.ലൈംഗിക ബന്ധം സുരക്ഷിതമാക്കേണ്ടതിനെ കുറിച്ചും കോണ്ടം ഉപയോഗിക്കേണ്ടതിനെ കുറിച്ചും ഒക്കെ വളരെ വിശദമായി തന്നെ ഡോക്ടർ  തന്റെ പോസ്റ്റിലൂടെ പറയുന്നു. കോണ്ടം ഉപയോഗിക്കണം എന്ന് പറയുമ്പോൾ അയ്യേ എന്ന് മുഖംചുളിക്കേണ്ട .താൻ ഒരു ഡോക്ടർ ആണ്  ;അതുകൊണ്ട്തന്നെ ഇത്തരം കാര്യങ്ങളിൽ ബോധവത്കരണം നടത്തുക എന്നതും തന്റെ കടമയാണ് എന്നും ഡോക്ടർ പറയുന്നു.

ഷിനു ശ്യാമളന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

കോണ്ടം ഉപയോഗിക്കണം എന്ന് ഒരു പെണ്കുട്ടി പറയുമ്പോൾ 'അതെന്താ എന്നെ വിശ്വാസം ഇല്ലേ" എന്ന ഡയലോഗ് പുരുഷന്മാർ പറയുന്നത് അവരുടെ അജ്ഞതയാകും അതുമല്ലെങ്കിൽ താത്കാലികമായ സുഖത്തിന് വേണ്ടി ഒരു വലിയ റിസ്‌ക് ഏറ്റെടുക്കുകയാണ് ഇരുവരും ചെയ്യുന്നത്.

കോണ്ടം ഉപയോഗിക്കുന്നത് ലൈംഗിക രോഗങ്ങൾ വരാതെയിരിക്കുവാനും, ഗർഭധാരണം തടയുവാനും സഹായിക്കുന്നു. ഇതൊക്കെ അറിഞ്ഞിട്ടും മുകളിൽ പറഞ്ഞ ഡയലോഗ് പറഞ്ഞു പെണ്കുട്ടികളെ ഇമോഷണലി ചൂഷണം ചെയ്തു കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിലേർപ്പെടുവാൻ നിർബന്ധിച്ചാൽ അതിൽ പരം അപകടം മറ്റൊന്നുമില്ല.

ഒരു വ്യക്തിയെ പരിചയപ്പെടുമ്പോൾ ജനിച്ചപ്പോൾ മുതലുള്ള പരിചയമൊന്നുമില്ലലോ. അയാൾ പറയുന്ന കാര്യങ്ങൾ മാത്രമല്ലേ നമുക്കറിയു. ജീവിതപങ്കാളിയല്ലാതെ മറ്റൊരാളുമായി വിവാഹത്തിന് മുൻപോ ശേഷമോ ലൈംഗിക ബന്ധത്തിലേർപ്പെടുന്നുമ്പോൾ സുരക്ഷിതമായി കോണ്ടം ഉപയോഗിച്ച് മാത്രം ബന്ധപ്പെടുക.

സദാചാരം പറഞ്ഞു ദയവ് ചെയ്ത ആരും ഈ പോസ്റ്റിൽ വരേണ്ടതില്ല. ഒരു ഡോക്ടർക്ക് ഈ വിഷയങ്ങളെ കുറിച്ചു എഴുതുവാൻ ഒരു മടിയുമില്ല എന്നു ഓർമിപ്പിച്ചു കൊള്ളട്ടെ.

ഇന്ന് ലോക എയ്ഡ്സ് ദിനത്തിൽ സ്നേഹം കൊണ്ട് മാത്രം ചിന്തിക്കാതെ ആരോഗ്യകരമായ നല്ലൊരു ലൈംഗിക ജീവിതം നയിക്കുവാൻ കൂടി എല്ലാവരും ശ്രമിക്കുക.

മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും രോഗബാധിതമായ ഒരാളുടെ സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതിലൂടെയുമൊക്കെ വൈറസ് ശരീരത്തിലേക്ക് കടക്കാം എന്നത് കൂടി ഓർമ്മപ്പെടുത്തട്ടെ.

സുരക്ഷിതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവർ ഉടനെ തന്നെ HIV ടെസ്റ്റ് ചെയ്യുക. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ലഭ്യമാണ്. അതുമല്ലെങ്കിൽ നിങ്ങളുടെ സൗകര്യം പോലെ ലാബുകളിലോ, സ്വകാര്യ ആശുപത്രിയിലോ ടെസ്റ്റ് ലഭ്യമാണ്.

ഡോ. ഷിനു ശ്യാമളൻ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (50 minutes ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (1 hour ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (1 hour ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (3 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (3 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (3 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (4 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (4 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (4 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (4 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (4 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (5 hours ago)

Malayali Vartha Recommends