സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇരിങ്ങാലക്കുടയില്‍ ഭൂമി ഏറ്റെടുത്ത് ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്ന കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്ക് വിദേശ യാത്രകള്‍ നടത്തുക മാത്രമാണ് താല്‍പര്യമെന്നും, അവര്‍ ഉദ്യോഗസ്ഥരുടെ തടവറയിലാണെന്നും കോടതി വിമര്‍ശിച്ചു. 'ഇങ്ങനെയാണെങ്കില്‍ എന്തിനാണ് കോടതികള്‍ ഉത്തരവുകള്‍ ഇറക്കുന്നത്? വിധിന്യായങ്ങള്‍ എഴുതുന്നതില്‍ അര്‍ഥമില്ല.' ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥര്‍ ശീതീകരിച്ച മുറികളിലിരുന്ന് ഉത്തരവിടുക മാത്രമാണ് ചെയ്യുന്നത്, അവര്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഇത്തരമൊരു സര്‍ക്കാരില്‍ നിന്നും ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കോടതി പരിഹസിച്ചു.
https://www.facebook.com/Malayalivartha























