രാജഭരണ കാലത്തെ നാണയങ്ങള്‍ കണ്ടെത്തി, ആറ്റിങ്ങല്‍ കിളിമാനൂര്‍ കീഴ്‌പേരൂരിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും നാണയങ്ങള്‍ കണ്ടെത്തിയത്

രാജഭരണ കാലത്തെ നാണയങ്ങള്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കിളിമാനൂര്‍ കീഴ്‌പേരൂരിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും നാണയങ്ങള്‍ കണ്ടെത്തിയത്. കീഴ്‌പേരൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം മുന്‍ വാര്‍ഡ് മെമ്പര്‍ ബി രത്‌നാകരന്‍ പിള്ളയുടെ പുരയിടത്തില്‍ നിന്നുമാണ് നാണയങ്ങള്‍ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോടെ പുരയിടം കിളക്കുന്നതിനിടയ്ക്കാണ് ഒരു കുടം ശ്രദ്ധയില്‍പ്പെടുകയും സംശയംതോന്നി പരിശോധിച്ചപ്പോഴാണ് പഴയകാലത്തെ നാണയങ്ങളാണെന്ന് മനസിലാകുകയും ചെയ്തത്. രാജഭരണ കാലത്തെ ശംഖു ചക്രങ്ങളാണ് കിട്ടിയിട്ടുള്ളത്.
വിവരം ഉടന്‍ പോലീസില്‍ അറിയിക്കുകയും കിളിമാനൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും തുടര്‍ന്ന് പുരാവസ്തു അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മയുടെ കാലത്തെ ചക്രങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. 20 കിലോ തൂക്കമുള്ള 2600ഓളം നാണയങ്ങലുള്ള കുടമാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























