തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം കരകയറി. അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസിയായ ജോയിന്റ് ടൈഫൂൺ വാണിംഗ് സെന്റർ ഇതിനെ 'ട്രോപ്പിക്കൽ സ്റ്റോം' ആയി ഉയർത്തിയിട്ടുണ്ട്. ന്യൂനമർദ്ദം കര തൊട്ടതോടെ ഇതിന്റെ സ്വാധീനം മൂലം കേരളത്തിലും, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നിലവിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദ്ദേശം.
https://www.facebook.com/Malayalivartha























