തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?

റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടറുമായ ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട മെസ്സി സാമ്പത്തിക തട്ടിപ്പ് കേസിൽ ആന്റോ അഗസ്റ്റിനെ തൽക്കാലം അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് പോലീസ് വ്യക്തമാക്കുമ്പോഴും, നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. മെസ്സി ഇവന്റുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായി കൊച്ചിയിലെ ചാനൽ ഓഫീസിൽ പോലീസ് നടത്തിയ പരിശോധനയിൽ 6,200 യുഎസ് ഡോളർ പിടിച്ചെടുത്തിരുന്നു. ഈ വിദേശ കറൻസിയുടെ പൂർണ്ണ അവകാശി താനാണെന്നും, ഇത് അടിയന്തരമായി തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാൽ ഈ വിദേശ പണത്തിന്റെ കൃത്യമായ ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിൽ, ഇത് വിട്ടുകൊടുക്കാൻ പോലീസ് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha























