ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം

ബിഹാറില്‍ വീണ്ടും പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം. ജാമുയിക്ക് 131 കിലോമീറ്റര്‍ അകലെയുള്ള സമസ്തിപൂരിലെ ജഗത്‌സിങ്പൂര്‍ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സമസ്തിപുരിലെ ജഗത്‌സിങ്പുര്‍ ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും മോട്ടര്‍ സൈക്കിളെത്തിയ ഒരു കൂട്ടം പുരുഷന്മാര്‍ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയും റോഡില്‍ തള്ളിയിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ അടിയന്തരമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയതായും പൊലീസ് വ്യക്തമാക്കി. ചിത്രങ്ങളെടുക്കുന്നതിനായാണ് പെണ്‍കുട്ടിയും സുഹൃത്തും വാഹനം നിര്‍ത്തി റോഡില്‍ ഇറങ്ങിയത്. ഈ സമയം പ്രദേശവാസികളായ യുവാക്കള്‍ ഇവരെ വളയുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. ഏതാനും ദിവസം മുന്‍പാണ് ബിഹാറിലെ തന്നെ ജാമുയിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരു കൂട്ടം യുവാക്കള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം രാജ്യത്താകമാനം വന്‍ വിവാദമായിരുന്നു. ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം 5 പേര്‍ അറസ്റ്റിലായിരുന്നു.
https://www.facebook.com/Malayalivartha























