മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

കേരള രാഷ്ട്രീയത്തിന്റെ അടിവേരിളക്കി സിഎംആർഎൽ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്. കോൺഗ്രസ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരേപോലെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറി പേജുകൾ പുറത്തുവന്നിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകൾ ടി. വീണയ്ക്കും നേരെ ഹവാലാ അന്വേഷണവുമായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘം മുന്നോട്ട് പോകുമ്പോൾ, ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട ഡയറി വിവരങ്ങളിൽ നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha























