കൂടത്തായി ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു; റോയ് തോമസ് വധക്കേസിലെ കുറ്റപത്രം ഉടന്‍

കൂടത്തായി കേസിലെ ചോദ്യം ചെയ്യൽ തുടരുന്നു. മുഖ്യപ്രതി ജോളി, വ്യാജ ഒസ്യത്ത് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുകയുണ്ടായി . ഇപ്പോള്‍ ജയിലിലുള്ള എം.എസ്. മാത്യുവിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയിരിക്കുകയാണ്.
വടകര റൂറല്‍ എസ്‍പി ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു കൂടത്തായിയിലെ ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയിയെ ചോദ്യം ചെയ്തത്. വ്യാജ ഒസ്യത്ത് നിര്‍മ്മിക്കാന്‍ ജോളിക്ക് ഏതൊക്കെ തരത്തില്‍ സഹായം ലഭിച്ചിട്ടുണ്ടെന്ന് അറിയുകയായിരുന്നു അന്വേഷണ സംഘം ലക്ഷ്യം വച്ചത്. വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട സിപിഎമ്മിന്‍റെ കട്ടാങ്ങല്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറി മനോജിനെ നേരത്തെ അറസ്റ്റ് ചെയ്യുകയുണ്ടായി. ജോളിയുടെ അയല്‍ക്കാരനായ ഒരാളെയും അടുത്ത ദിവസം ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന .
https://www.facebook.com/Malayalivartha























