വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം യുവതി മുങ്ങിയത് കാമുകനോടൊപ്പം; ശേഷം നടന്നത് വമ്പൻ ട്വിസ്റ്റ്

വിവാഹം കഴിഞു മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവിന് വോയ്സ് മെസ്സേജ് അയച്ചശേഷം കാമുകനൊപ്പം സ്ഥലംവിട്ട യുവതിയെ പോലീസ് കയ്യോടെ പൊക്കി. കോവളത്ത് നിന്നാണ് 32-കാരിയായ യുവതിയെയും കെഎസ്ആര്‍ടിസി ഡ്രൈവറായ കാമുകനെയും വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയേയും കാമുകനേയും കോവളം ഭാഗത്തുനിന്ന് കണ്ടെത്തിയത് തന്നെ. കസ്റ്റഡിയിലെടുത്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കിയശേഷം വിട്ടയയ്ക്കുകയുണ്ടായി.
രണ്ടു ദിവസം മുന്‍പാണ് യുവതിയും 36-കാരനായ യുവാവുമായുള്ള യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി ഭര്‍ത്താവിന് വോയിസ് മെസേജ് അയച്ച ശേഷം വീട്ടില്‍ നിന്ന് ഇറങ്ങി ആഭരണങ്ങളുമായി കാമുകനൊപ്പം പോകുകയാണ് ഉണ്ടായത്.അതേസമയം സംഭവത്തില്‍ തനിക്ക് മാന നഷ്ടമുണ്ടായെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്കിയിരിക്കുന്നതിനെ തുടർന്ന് കേസ് തുടരാനാണ് സാധ്യത.
https://www.facebook.com/Malayalivartha























