കള്ളന്‍ കപ്പലില്‍ തന്നെ എന്ന ചൊല്ല് അര്‍ത്ഥവത്തായി, മോഷ്ടാവ് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത രീതിയിലാണ് കാര്യങ്ങള്‍ പോയത്, സംഭവം ഇങ്ങനെ...

ചോദ്യം ചെയ്തപ്പോള്‍ ആരൊക്കെയോ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നതായി തോന്നി. അങ്ങനെ എല്ലാവരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു. 9,90,000 രൂപയുടെ സ്വര്‍ണമാണ് കളവ് പോയത്. വിവാഹം കഴിഞ്ഞ മക്കളുടെ അടക്കം നാല് മാല, ഒരു വള, എട്ട് സ്വര്‍ണ നാണയങ്ങള്‍, രണ്ട് മോതിരം, പാദസരം എന്നിവയാണ് മോഷ്ടാവ് കൈക്കലാക്കിയത്. നുണപരിശോധനയ്ക്കുള്ള സമ്മതപത്രം എല്ലാവരില്‍ നിന്നും പൊലീസ് എഴുതിവാങ്ങിക്കാന്‍ തുടങ്ങി. അതിനിടെ ഒരു അത്ഭുതം സംഭവിച്ചു, കഴിഞ്ഞദിവസം രാവിലെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് പാത്രം വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി. അബ്ദുറഹ്മാന്‍ പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ മുഴുവനുമുണ്ടായിരുന്നു. നുണപരിശോധനയിലൂടെ കാര്യങ്ങള്‍ പുറത്ത് വരുമെന്ന് ഭയന്ന മോഷ്ടാവ് ആഭരണങ്ങള്‍ തിരികെ കൊണ്ടുവെച്ചതാകാമെന്ന് കരുതുന്നു.
സ്വര്‍ണം തിരികെ ലഭിച്ചതോടെ പരാതിയുമായി മുന്നോട്ട് പോകേണ്ടെന്നാണ് അബ്ദുറഹ്മാന്റെ തീരുമാനം. എന്നാലും മോഷ്ടാവ് ആരാണെന്ന് അറിയാന്‍ ഭാര്യയ്ക്ക് താല്‍പര്യമുണ്ട്. വീട്ടിലുള്ളവരോ, വരുന്നവരോ, ബന്ധുക്കളോ എടുത്ത ശേഷം കൊണ്ടിട്ടതാകാമെങ്കിലും കയ്യോടെ പിടികൂടിയാല്‍ നാണക്കേടാകുമെന്ന് അറിയാം. അതുകൊണ്ടാകാം അവ തിരികെ കൊണ്ടുവച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ശാസ്ത്രീയമായ കുറ്റാന്വേഷണ രീതിയിലൂടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കാനാകുമെന്ന് ജനങ്ങള്‍ക്ക് ബോധ്യം വന്നതിന് ഉദാഹരണമാണ് ഈ കേസെന്ന് പൊലീസ് വിശ്വസിക്കുന്നു.
എന്താണ് നുണപരിശോധന? എന്നറിയേണ്ടേ?
കുറ്റാന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ളവരെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന പരീക്ഷണ രീതിയാണ് പോളിഗ്രാഫ് ടെസ്റ്റ്, അഥവാ നുണ പരിശോധന. 1921ല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ജോണ്‍ അഗസ്റ്റസ് ലാര്‍സണാണ് ഈ പരീക്ഷണ രീതി കണ്ടുപിടിച്ചത്. ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്. ശരീരത്തില്‍ സെന്‍സറുകള്‍ പോലെയുള്ള ചില ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്രതിയുടെ രക്തസമ്മര്‍ദ്ദം, നാഡിമിടിപ്പ്, വിവിധ വികാരങ്ങള്‍ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഈ പരിശോധനയില്‍ അന്തിമ നിഗമനത്തില്‍ എത്തുന്നത്. വിവിധ ചോദ്യങ്ങളോട് അറിയാതെതന്നെ പ്രസ്തുത വ്യകതിയുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെ സൂഷ്മമായി നിരീക്ഷിച്ചാണ് ആ വ്യക്തി പറയുന്നത് സത്യമാണോ നുണയാണോ എന്നുള്ള നിഗമനത്തില്‍ വിദഗ്ദര്‍ എത്തിച്ചേരുന്നത്. ഇന്ത്യയില്‍ പ്രസ്തുത പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഈ പരിശോധന നടത്താന്‍ അനുവാദമുള്ളൂ. ഈ പരിശോധനയുടെ കൃത്യത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്.
https://www.facebook.com/Malayalivartha























