മിഠായി നല്‍കി കൂട്ടിക്കൊണ്ടുപോയി എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു; കുഞ്ഞിന്റെ മൃതദേഹം കുറ്റികാട്ടിൽ കണ്ടെത്തി ;സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു

ഹൈദരബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം നടക്കവേ രാജ്യത്തെ ഞെട്ടിച്ച് വീണ്ടുമൊരു കൊലപാതകം. കർണാടകയിൽ എട്ടു വയസുകാരിയെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് സംഭവം.
സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു. മിഠായി നല്‍കി വീട്ടില്‍ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗ്രാമത്തിലെ കനാലിന് അരികിലുളള കുറ്റിക്കാട്ടില്‍ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വടക്കന്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലെ സുലെപെത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ചയാണ് സംഭവം.സംഭവത്തില്‍ 35കാരനായ അയല്‍ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിക്ക് തിങ്കളാഴ്ച സ്‌കൂള്‍ ഇല്ലായിരുന്നു. ചോക്ലേറ്റുകള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്. ഉച്ചക്ക് പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടവരുണ്ട്.പെണ്‍കുട്ടി വൈകുന്നേരമായിട്ടുംതിരിച്ചെത്താതായതോടെയാണ് മാതാപിതാക്കളും അയല്‍വാസികളും തെരച്ചില്‍ തുടങ്ങിയത്.പ്രതിയെഗ്രാമവാസികള്‍ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി എവിടെയാണെന്ന് തനിക്കറിയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ സംഭവംപോലീസിനെ അറിയിച്ചു. പിന്നീട് മുല്ലമാരി ജലസേചന പദ്ധതിയുടെ കനാലില്‍ പെണ്‍കുട്ടിയുടെമൃതദേഹം ഗ്രാമവാസികള്‍ കണ്ടെത്തി. കൊലപാതകത്തിന് മുമ്ബ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.
രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ ഞായറാഴ്ച കണ്ടെത്തിയതിന് പിന്നാലെയാണ് കര്‍ണാടകയിലും സമാന സംഭവം. ഹൈദരബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം നടക്കവേയാണ് പുതിയ സംഭവങ്ങള്‍.
ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് കത്തിക്കരിഞ്ഞ നിലയിൽ യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് അതിക്രൂരമായ ബലാത്സംഗ കൊലയുടെ വിവരങ്ങൾ പുറത്തുവരുന്നത്. മൃതദേഹം കത്തിക്കുന്നതിനു മുമ്പ് 26കാരിയായ മൃഗഡോക്ടറെ ലോറി ഡ്രൈവർമാരും ക്ലീനർമാരും അടങ്ങിയ സംഘം അതിക്രൂരമായി ബലാത്സംഗം ചെയ്തു. തെലങ്കാനയിലെ ഷംഷാബാദിലായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് കേസിലെ നാല് പ്രതികളെ അവരുടെ വീടുകളിൽ നിന്നും സൈബർബാദ് പോലീസ് പിടികൂടിയത്. കേസിലെ നാല് പ്രതികളും ഇപ്പോൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പോലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദ്-ബെംഗളുരു ദേശീയ പാതയിലെ കലുങ്കിനടിയിൽ നിന്നാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























