കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കു അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരസങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റു വീശാന്‍ സാധ്യത

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു. കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കു അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരസങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
കന്യാകുമാരി പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ അടുത്ത 12 മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയിലും ചില അവസരസങ്ങളില്‍ 70 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും ,തുടര്‍ന്നുള്ള 12 മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വേഗതയിലും ചില അവസരസങ്ങളില്‍ 80 കിലോമീറ്റര്‍ വേഗതയിലും അതി ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ടെന്ന് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കിറക്കിയ വാര്‍ത്താകുറിപ്പില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് പറയുന്നു.
മണിക്കൂറില്‍ 40 മുതല്‍ 50 വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ , അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്ക് അറബിക്കടലിലും ,ലക്ഷദ്വീപ് പ്രദേശങ്ങളിലും , കേരള കര്‍ണ്ണാടക തീരങ്ങളിലും അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. തെക്കു പടിഞ്ഞാര്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള സോമാലിയന്‍ തീരത്തും കാറ്റ് ശക്തി പ്രാപിച്ചു ഡിസംബര്‍ നാലിന് രാവിലെ മുതല്‍ മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വേഗതയിലും ചില അവസരസങ്ങളില്‍ 90 കിലോമീറ്റര്‍ വേഗതയിലും അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട് .
ലക്ഷ്വദ്വീപ് പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു കിഴക്കു ,മധ്യ കിഴക്ക് അറബിക്കടലിലും കൂടാതെ കര്‍ണാടകം ,മഹാരാഷ്ട്ര ,ഗോവ തീരത്തും ഡിസംബര്‍ 4 നു മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരസങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള സോമാലിയന്‍ തീരത്തും ഡിസംബര്‍ 5 മുതല്‍ മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വേഗതയിലും ചില അവസരസങ്ങളില്‍ 75 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനു സാധ്യത.ഡിസംബര്‍ 5 നു മധ്യ കിഴക്കു അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനു സാധ്യത ഉണ്ട്. ഈ കാലയളവില്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha























