കെ.എം. ബഷീറിന്റെ മരണം... ദുരൂഹത ഉയര്‍ത്തി ബഷീറിന്റെ ഫോണ്‍, ബഷീര്‍ ഉള്‍പ്പെട്ടിരുന്ന മാധ്യമ വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്നും കുടുംബ ഗ്രൂപ്പില്‍നിന്നും ഇന്നലെ രാത്രിയോടെ ബഷീര്‍ 'ലഫ്റ്റാ'യി; ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാദ്ധ്യത ക്രൈംബ്രാഞ്ച്

മാധ്യമപ്രവര്‍ത്തകര്‍ കെ.എം. ബഷീറിന്റെ അപകടമരണത്തിനുശേഷം കാണാതായ ഫോണ്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ബഷീര്‍ ഉള്‍പ്പെട്ടിരുന്ന മാധ്യമ വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്നും കുടുംബ ഗ്രൂപ്പില്‍നിന്നും ഇന്നലെ രാത്രിയോടെ ബഷീര്‍ 'ലെഫ്റ്റ്' ആയതോടെയാണ് ഫോണ്‍ ആരോ ഉപയോഗിക്കുന്നതായി സംശയം ബലപ്പെട്ടത്. ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നില്‍വച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് ബഷീര്‍ മരണപ്പെടുന്നത്. സംഭവത്തിന് ശേഷം ബഷീറിന്റെ ഫോണ്‍ നഷ്ടപ്പെട്ടു. ബഷീര്‍ വാട്‌സാപ്പ് ഉപയോഗിക്കുന്ന ഫോണാണ് നഷ്ടമായത്. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണിലേക്കു സഹപ്രവര്‍ത്തകര്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാല്‍ ക്രൈംബ്രാഞ്ച് ഐ.എം.ഇ.ഐ നമ്ബര്‍ പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പുകളില്‍ നിന്ന് ബഷീര്‍ ലഫ്റ്റ് ആകുന്നത്. ഇതു സംബന്ധിച്ച് സൈബര്‍ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ: ബഷീറിന്റെ കാണാതായ ഫോണിലെ വാട്‌സാപ് ആരെങ്കിലും ഡിസേബിള്‍ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആന്‍ഡ്രോയിഡ് റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നമ്ബര്‍ ലെഫ്റ്റ് ആയെന്ന സന്ദേശം വരാം. ബഷീറിന്റെ വാട്‌സാപ് ലഭിക്കാന്‍ ഫോണില്‍ ബഷീറിന്റെ സിം വേണമെന്നില്ല. ഫോണ്‍ നമ്ബര്‍ ഒരുതവണ റജിസ്റ്റര്‍ ചെയ്താല്‍ സിം ഇട്ടില്ലെങ്കിലും ഫോണില്‍ വാട്‌സാപ് കിട്ടും.കുറച്ചുകാലം ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാദ്ധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും അങ്ങനെ സംഭവിക്കില്ലെന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്.
https://www.facebook.com/Malayalivartha























