കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അച്ഛന്റെ ക്രൂരത കാരണം

കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് പട്ടിണി കാരണമല്ലെന്നും വിശപ്പ് കാരണം കുട്ടികള്‍ മണ്ണ് കഴിച്ചിട്ടില്ലെന്ന് തിരുവനന്തപുരം കൈതമുക്കിലെ കുട്ടികളുടെ അമ്മ. മണ്ണില്‍ കളിച്ചപ്പോള്‍ അബദ്ധവശാല്‍ മണ്ണ് വായില്‍ പോയതായിരിക്കാം. അച്ഛന്റെ ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷണം തേടിയാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.കുട്ടികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ കിട്ടാറുണ്ട്. പുറമ്പോക്കിലാണ് താമസിക്കുന്നത് എന്നതാണ് പ്രശ്‌നം. ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുമായിരുന്നു. അതില്‍ നിന്ന് മക്കളെ താത്കാലികമായി മാറ്റിനിര്‍ത്താനാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ഇപ്പോള്‍ താത്കാലികമായി ജോലി കിട്ടിയിട്ടുണ്ട്. ജോലി ചെയ്ത് മക്കളെ സംരക്ഷിക്കാമെന്നാണ് പ്രതീക്ഷയെന്നും അമ്മ പറഞ്ഞു.
തങ്ങളെയും അമ്മയെയും അച്ഛന്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നാണ് കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് നല്‍കിയ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛന്‍ കുഞ്ഞുമോനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഡി.ജി.പിക്കും സര്‍ക്കാറിനും ശിശുക്ഷേമ സമിതി ശിപാര്‍ശ നല്‍കി. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കുട്ടികളെ സ്‌കൂളിലയയ്ക്കുന്ന കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും സി.ഡബ്ല്യു.സി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























