യുവാവിന്റെ സത്യസന്ധതയില്‍ ജൂവലറി ഉടമയ്ക്ക് തിരിച്ചു കിട്ടിയത് 72 പവന്‍ സ്വര്‍ണം.... രാവിലെ ചുങ്കത്തെ ഓഫീസില്‍ വന്നു ഒപ്പിട്ട് കമ്പനിയുടെ വര്‍ക്ക് സൈറ്റിലേക്കു പോകവേ ബൈക്കിനു മുന്നിലെ കവര്‍ ബാഗ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി പൊങ്ങിനില്‍ക്കുന്നതു കണ്ട് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി, ഒരുകവര്‍ നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍.... ഒടുവില്‍....

യുവാവിന്റെ സത്യസന്ധതയില്‍ ജൂവലറി ഉടമയ്ക്ക് തിരിച്ചു കിട്ടിയത് 72 പവന്‍ സ്വര്‍ണം. ചെറുതുരുത്തി ചുങ്കത്തെ ബി.പി. ഡിസൈന്‍ ജീവനക്കാരന്‍ ആറ്റൂര്‍ ചേരുംപറമ്പില്‍ ഉദയനാണ് (27) ബൈക്കില്‍നിന്ന് കണ്ടെത്തിയ സ്വര്‍ണം തിരികെ നല്‍കിയത്. രാവിലെ ചുങ്കത്തെ ഓഫീസില്‍ വന്നു ഒപ്പിട്ട് കമ്പനിയുടെ വര്‍ക്ക് സൈറ്റിലേക്കു പോയതായിരുന്നു സൂപ്പര്‍വൈസറായ ഉദയന്‍.
ചായ കുടിക്കാന്‍ വേണ്ടി നിര്‍ത്തിയപ്പോള്‍ ബൈക്കിനു മുന്നിലെ കവര്‍ ബാഗ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി പൊങ്ങിനില്‍ക്കുന്നതു കണ്ടു. പരിശോധിച്ചപ്പോഴാണ് സ്വര്‍ണം അടങ്ങിയ കവര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി സ്വര്‍ണം കൈമാറി.
പിന്നീടാണ് ഉദയന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ താഴത്തെ നിലയിലുള്ള ജുവല്‍ സിറ്റി ജൂവലറിയിലെ സ്വര്‍ണമാണിതെന്നു തിരിച്ചറിഞ്ഞത്. ജൂവലറിയില്‍ വെയ്ക്കാന്‍ ഉടമ ജലീല്‍ കൊണ്ടുവന്നതായിരുന്നു ഇത്. ഷട്ടറുകള്‍ തുറക്കുന്ന സമയത്ത് സ്വര്‍ണമടങ്ങിയ കവര്‍ സുരക്ഷിതമായിരിക്കാന്‍ ജൂവലറി ഉടമ ബൈക്കിനുള്ളില്‍ വയ്ക്കുകയായിരുന്നു. ജീവനക്കാര്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന ഭാഗത്തുള്ള ബൈക്കിനുള്ളിലാണ് ഇത് വച്ചത്.
എന്നാല്‍, തിരക്കിനിടെ ഇത് എടുക്കാന്‍ മറന്നുപോയി. സ്വര്‍ണം ഇരിക്കുന്നതറിയാതെ ഉദയന്‍ ബൈക്കുമായി പോവുകയും ചെയ്തു. രേഖകള്‍ പരിശോധിച്ച പോലീസ് ഉദയന്റെ സാന്നിധ്യത്തില്‍ സ്വര്‍ണം ജൂവലറി ഉടമയ്ക്കു തിരികെ നല്‍കി.
https://www.facebook.com/Malayalivartha























