Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സമ്പത്ത് വരുന്ന വഴി... ആറ് കോടിയുടെ ലോട്ടറിയടിച്ച ശേഷം കോടീശ്വരനായി വിലസിയ രത്‌നാകരന്‍ പിള്ളയെത്തേടി ഭാഗ്യദേവത വീണ്ടുമെത്തി; 6 കോടിയുടെ ലോട്ടറി ടിക്കറ്റ് അടിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നിധിയുടെ രൂപത്തില്‍ വീണ്ടുമെത്തി; വസ്തു കിളക്കാനായി നോക്കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി

04 DECEMBER 2019 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?

മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്

പാവങ്ങളെന്നും പാവങ്ങളും പണക്കാരെന്നും പണക്കാരും ആകുന്ന സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. എന്നാല്‍ ഭാഗ്യ ദേവതയും അങ്ങനേയാണോയെന്നാണ് സംശയം. പലയാള്‍ക്കാരേയും നമുക്കറിയാം. കഷ്ടപ്പാടിന്റെ അങ്ങേയറ്റം അനുഭവിപ്പിക്കും. അപൂര്‍വം ചിലരെ മാത്രമേ ഭാഗ്യം തുണയ്ക്കാറുള്ളൂ. അവസാനം ഭാഗ്യം വന്നു കയറിത്തുടങ്ങിയാലോ പിന്നെ നോക്കേണ്ട. ഇങ്ങനെയൊരു സംഭവമാണ് തിരുവനന്തപുരം കിളിമാനൂരിനടുത്ത് സംഭവിച്ചത്.

അല്ലെങ്കില്‍ ആറുകോടി രൂപയുടെ സംസ്ഥാന ക്രിസ്മസ് ബംമ്പര്‍ ഭാഗ്യക്കുറി ജേതാവിന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നിധി കിട്ടേണ്ട വല്ല കാര്യമുണ്ടോ? അടുത്തിടെ വാങ്ങിയ 20 സെന്റ് പുരയിടം കിളയ്ക്കുന്നതിനിടെ 2600 പുരാതന ചെമ്പുനാണയങ്ങളടങ്ങിയ കുടമാണ് രത്‌നാകരന്‍ പിള്ളയ്ക്ക് ലഭിച്ചത്.

ഇന്നലെ രാവിലെയാണ് കീഴ്‌പേരൂര്‍ പടിഞ്ഞാറ്റിന്‍കര തിരുവാള്‍ക്കട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്നുള്ള പുരയിടം കിളയ്ക്കുന്നതിനിടയില്‍ വലിയ മണ്‍കുടത്തില്‍ മൂടിയ നിലയില്‍ നാണയങ്ങള്‍ ലഭിച്ചത്.തൊഴിലാളികളുടെ മണ്‍വെട്ടികൊണ്ട് കുടം പൂര്‍ണമായും തകര്‍ന്നിരുന്നു. രത്‌നാകരന്‍പിള്ള അറിയിച്ചതനുസരിച്ച് കിളിമാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തി നാണയങ്ങള്‍ ഏറ്റുവാങ്ങി. നാണയങ്ങളുടെ മൂല്യം കണക്കാക്കിയ ശേഷം ചെറിയൊരു വിഹിതം രത്‌നാകരന്‍പിള്ളയ്ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

വളരെ സന്തോഷമെന്നാണ് രത്‌നാകരന്‍ പിള്ള പറയുന്നത്. ജീവിതത്തില്‍ ഇതിലും വലിയ മഹാഭാഗ്യം വരാനില്ല. പാവങ്ങളെ സഹായച്ചതിനുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്നാണ് രത്‌നാകരന്‍ പിള്ള തുറന്ന് പറയുന്നത്.

നാട്ടില്‍ സാമൂഹികസേവന രംഗത്ത് പണ്ട് മുതല്‍ സജീവമായിരുന്നു രത്‌നാകരന്‍പിള്ള.നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്‌പേരൂര്‍ വാര്‍ഡില്‍ തുടര്‍ച്ചയായി രണ്ട് വട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. കഴിഞ്ഞവട്ടം വനിതാ വാര്‍ഡായതിനാല്‍ മത്സരിച്ചില്ല. ഇതിനിടയിലാണ് 2018ലെ ക്രിസമസ് ബമ്പര്‍ സമ്മാനമായ ആറ് കോടി രൂപ രത്‌നാകരനെ തേടിയെത്തിയത്. സമ്മാനത്തുക ബാങ്കിലിട്ട് സ്വന്തം കാര്യം നോക്കാതെ അതിലൊരു വിഹിതം വിനിയോഗിച്ച് ഭൂരഹിതരായ നിരവധി പേര്‍ക്ക് വസ്തുവും വീടും വച്ച് നല്‍കി. ഇപ്പോള്‍ നിധികുംഭം ലഭിച്ച വസ്തു ഒന്നരവര്‍ഷം മുന്‍പാണ് രത്‌നാകരന്‍പിള്ള വിലയ്ക്കുവാങ്ങിയത്. രാജകുടുംബവുമായി ബന്ധമുള്ള ഒരു വൈദ്യ കുടുംബമാണ് പണ്ട് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കിളിമാനൂര്‍ കൊട്ടാരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് പുരയിടം.

23 വര്‍ഷമായി തടിമില്ല് നടത്തിവരികയാണ് പിള്ള.ഭാര്യ ബേബിയും മക്കളായ ഷിബു, രാജേഷ്, രാജീവ്, രജി, രജീഷ് എന്നിവരുമടങ്ങിയതാണു കുടുംബം.ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിവ. ബാലരാമവര്‍മയുടെ ചുരുക്കപ്പേരായ ബി.ആര്‍.വി എന്നെഴുതിയ നാല് കാശ്,? എട്ട് കാശ്,? ചക്രം എന്ന പാറ്റേണിലുള്ളതാണ് ഭൂരിഭാഗം നാണയങ്ങളും. 20 കിലോയോളം തൂക്കം വരുന്ന ഇവയുടെ വിശദമായ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. അന്നത്തെ കാലഘട്ടത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ ചെമ്പ് നാണയങ്ങള്‍ 1950 വരെ ഉപയോഗിക്കപ്പെട്ടിരുന്നു. നാണയങ്ങള്‍ മുഴുവന്‍ ക്ലാവ് പിടിച്ചതിനാല്‍ കെമിക്കല്‍ ക്ലീനിംഗ് നടത്തിയശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.തിരുപാല്‍ക്കടല്‍ ക്ഷേത്രത്തിന്റെ പുറകുവശത്തായാണ് നാണയശേഖരം കണ്ടെത്തിയത്. മുന്‍പ് ക്ഷേത്ര ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലമായിരുന്നു ഇതെന്നും നിധി ശേഖരം അമ്പലവുമായി ബന്ധപ്പെട്ടതാകാമെന്നുമാണ് നിഗമനം. നാണയങ്ങള്‍ പുരാവസ്തു വകുപ്പിന്റെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (5 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (15 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (19 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (25 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (37 minutes ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (52 minutes ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (57 minutes ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends