Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കരിമല അരയന്റെ കല്ലറ കണ്ടെത്തി,അരുവിക്കല്‍ അപ്പൂപ്പനെ അടിച്ചോടിച്ച് മല പിടിച്ചെടുത്തത് ദേവസ്വം; ശബരിമലയുടെ ആദ്യ പൂജാരി കരിമല അരയനെന്നും അമ്പലത്തിന്റെ 18 പടികളില്‍ ആദ്യ പടിയിട്ടത് അദ്ദേഹമാണെന്നും പികെ സജീവ്; ശബരിമല വിവാദത്തിന് കൊഴുപ്പേകി കരിമല അരയന്റെ കല്ലറ കണ്ടെത്തിയെന്ന് സജീവിന്റെ വൈറലായ കുറിപ്പ്

04 DECEMBER 2019 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?

മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്

ശബരിമലയിൽ അയ്യപ്പ ഭക്തർ ഒഴുകിയെത്തുകയാണ്. ശാന്തമായിരുന്നു അയ്യപ്പ സന്നിധി പെട്ടന്നായിരുന്നു അശാന്തമായി മാറിയത്.. യുവതികളെ ശബരിമലയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വലിയ വിവാദമാണ് ഉയര്‍ന്നത്. ഇതിനിടയിലാണ് ശബരിമല ക്ഷേത്രം മലയരയരുടേതാണ് എന്നും ബ്രാഹ്മണര്‍ അത് തട്ടിയെടുത്തതാണ് എന്നുമുള്ള അവകാശ വാദവുമായി ഐക്യമലയര മഹാസഭയുടെ നേതാവ് പികെ സജീവ് രംഗത്ത് വന്നത്. ശബരിമലയുടെ ആദ്യ പൂജാരി കരിമല അരയന്‍ ആണെന്നും അമ്പലത്തിന്റെ 18 പടികളില്‍ ആദ്യ പടിയിട്ടത് അദ്ദേഹമാണെന്നും പികെ സജീവ് വെളിപ്പെടുത്തിയിരുന്നു. ഐക്യ മല അരയ മഹാസഭയുടെ ഉടമസ്ഥതയിലുള്ള ശ്രീ ശബരീശ കോളേജിന്റെ, പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ വി ജി ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള കോളജിലെ ആര്‍ക്കിയോളജി വിഭാഗമാണ് കല്ലറ കണ്ടെത്തിയിരിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സജീവ് വ്യക്തമാക്കുന്നു.

മറ്റു കല്ലറകളില്‍ നിന്നും വളരെയേറെ വ്യത്യസ്തമായിട്ടാണ് കരിമല അരയന്റെ കല്ലറ നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനായി വലിയ കല്ലുകള്‍ ആണ് വിസ്തൃതിയോട് കൂടി കീറിയെടുത്ത് ഉപയോഗിച്ചിരിക്കുന്നത്. 20 അടി നീളവും എട്ടടി വീതിയുമുള്ള കല്ലറയുടെ പല ഭാഗങ്ങളും കാലാന്തരത്തില്‍ ഇളകി മാറിയിട്ടുണ്ട്. ഇന്നലെ തന്റെ ഫേസ്ബുക്കില്‍ ശബരിമലയിലെ പൂജാരിയായിരുന്ന താളനാനി ഫാമിലിയെ കുറിച്ച് പോസ്റ്റിട്ടിരുന്നു.

ഇന്ന് ശബരിമല അമ്പലത്തിന്റെ അടിസ്ഥാന ശിലയിട്ട, ആദ്യ പൂജാരി ആയിരുന്ന കരിമല അരയനെ കുറിച്ചാണ്. ചരിത്രം എന്നാല്‍ ചാരം മൂടിയ കനല്‍ക്കട്ടയാണെന്നാണ് പി കെ സജീവ് കുറിച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള കല്ലറ കണ്ടെത്തിയതോടെ കരിമല അരയന്‍ യാഥാര്‍ഥ്യമാവുകയാണ് എന്നും പറയുന്നു. കല്ലറയെപ്പറ്റി സദുദായത്തിലെ മുതിര്‍ന്നവര്‍ നേരത്തെ തന്നെ അറിവു പറഞ്ഞിരുന്നു. ശബരിമലയുടെ 18 മലകളിലും നിരവധിയായ നിര്‍മ്മിതികളും അമ്പലങ്ങളും ഇന്നും സജീവമായി തന്നെ ഉണ്ട്. ഇത്തരത്തിലുള്ള പൗരാണിക നാഗരികതയെ തമസ്‌കരിച്ചു കൊണ്ടാണ് മറ്റു ചില വിശ്വാസങ്ങളും ആചാരങ്ങളും കടന്നുവരുന്നത്.

കരിമലയില്‍ താമസിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ ഇന്നും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായുണ്ട്. യുദ്ധതന്ത്ര പ്രധാനമായിട്ടുള്ള പ്രദേശവുമാണ് കരിമല. കരിമല അരയന്റെ ശവകുടീരം കണ്ടെത്തിയതോടെ ശബരിമലയുടെ ചരിത്രം വഴിമാറുകയാണ്. ശബരിമല ഉള്‍പ്പെടുന്ന 18 മലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിമല. ഈ മലയുടെ അധിപനായിരുന്നു കരിമല അരയന്‍. ആ കാലഘട്ടങ്ങളില്‍ വികസിതമായ ഒരു നാഗരികത ഈ പ്രദേശത്ത് നിലനിന്നിരുന്നു എന്ന തെളിവാണിത്. കരിമലയില്‍ ഒരിക്കലും വറ്റാത്ത കുളവും അത്ഭുതം സൃഷ്ടിക്കുന്നതാണ്. പല വാര്‍ത്താ ചാനലുകളിലും താന്‍ സംസാരിക്കുമ്പോള്‍ ഇതൊക്കെ യാഥാര്‍ത്ഥ്യമാണോ എന്ന്‌ചോദിച്ച് അത്ഭുതപ്പെട്ടിരുന്ന ആളുകള്‍ക്ക് മുന്നില്‍ ഇതെല്ലാം യാഥാര്‍ഥ്യമാണെന്നും സജീവമായിത്തന്നെ അവിടെ നിലനില്‍ക്കുന്നതിന്റെയും തെളിവുകള്‍ സഹിതം ബഹുജനങ്ങളുടെ ശ്രദ്ധയിലേക്ക് സമര്‍പ്പിക്കുകയാണെന്നും ഫേസ്ബുക്കില്‍ പറയുന്നു. ആദ്യകാലത്ത് ആറു മലകളിലായാണ് മല അരയ സമുദായത്തില്‍പെട്ടവര്‍ താമസിച്ചിരുന്നത്. പിന്നീട് 18 മലകളിലേക്ക് ഇവര്‍ വ്യാപിക്കുകയായിരുന്നു. ശബരിമല ഉള്‍പ്പെടുന്ന 18 മലകളും ഒരു കാലഘട്ടത്തില്‍ മണികണ്ഠന്‍ ദേശം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ മണികണ്ഠന്‍ ദേശം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ശ്രീഅയ്യപ്പന്‍ മലഅരയ സമുദായത്തില്‍നിന്നുള്ള സൈനികരെ ഉള്‍പ്പെടുത്തി ചോളര്‍ക്കെതിരായ യുദ്ധം ആരംഭിക്കുന്നത്. എന്നിങ്ങനെയാണ് ഉയര്‍ന്ന വാദങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (5 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (15 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (19 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (25 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (37 minutes ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (52 minutes ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (57 minutes ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends