Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ജഡ്ജിയും വക്കീലും... നിരന്തരം വിമര്‍ശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലും വിരോധമില്ലെന്ന് അഡ്വ. ജയശങ്കര്‍

08 DECEMBER 2019 09:07 PM IST
മലയാളി വാര്‍ത്ത

ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷാ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് അഡ്വ. എ ജയശങ്കര്‍. കെമാല്‍ പാഷയെ അപായപ്പെടുത്താന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് ഐഎസ് വക്താവ് ദമാസ്‌കസില്‍ നിന്ന് ഇ മെയില്‍ അയച്ചിട്ടുണ്ട്. അതുകൊണ്ട് പോലീസുകാരെ പിന്‍വലിച്ചതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അഡ്വ. ജയശങ്കര്‍ പരിഹസിക്കുന്നു.

ഐഎസ് ഭീഷണിയുള്ളതിനാല്‍ രണ്ടു വര്‍ഷത്തോളമായി ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് സായുധരായ ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ഭീഷണിയൊന്നും ഇല്ലെന്ന സുരക്ഷാ പരിശോധനാ കമ്മിറ്റിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് പോലീസുകാരെ തിരിച്ചുവിളിച്ചത്. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ജസ്റ്റിസ് കെമാല്‍ പാഷയും വിമര്‍ശിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ജസ്റ്റിസ് കെമാല്‍ പാഷയുടെ മഹത്വത്തെ പറ്റി ആര്‍ക്കുമില്ല സംശയം. നിര്‍ഭയമായും നിര്‍ദയമായും നീതി നടപ്പാക്കിയ, ഏറ്റവുമധികം കുറ്റവാളികള്‍ക്കു തൂക്കുകയര്‍ വിധിച്ച ന്യായാധിപന്‍. വിരമിച്ച ശേഷം പുതിയ ലാവണമൊന്നും സ്വീകരിക്കാതെ സര്‍ക്കാരിനെയും പോലീസിനെയും വിമര്‍ശിച്ചു കൊണ്ടേയിരിക്കുന്ന മഹാന്‍.

അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിച്ച നാല് കോണ്‍സ്റ്റബിള്‍മാരെ പോലീസ് തിരിച്ചു വിളിച്ചു. പ്രതികാര നടപടിയാണെന്ന് പാഷയും ആരാധകരും ആവലാതി പറയുന്നു.

പോലീസ് പറയുന്നത് വേറൊന്നാണ്: IS തീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നതു കൊണ്ടാണ് ഇദ്ദേഹത്തിന് പോലീസ് സംരക്ഷണം നല്‍കിയിരുന്നത്. ഇപ്പോള്‍ ആ ഭീഷണിയില്ല. കെമാല്‍ പാഷയെ അപായപ്പെടുത്താന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് IS വക്താവ് ദമാസ്‌കസില്‍ നിന്ന് ഇ മെയില്‍ അയച്ചിട്ടുണ്ട്. അതുകൊണ്ട് കോണ്‍സ്റ്റബിള്‍സിനെ പിന്‍വലിച്ചു. സോ സിംപിള്‍! നിരന്തരം വിമര്‍ശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലുമില്ല വിരോധം. ആ അല്പത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (8 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (10 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (12 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (19 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (23 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (33 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (41 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (2 hours ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends