പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ ആര്‍.എസ്.എസ് അക്രമം; 25ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു; 15 പേരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മമ്ബറം രാജീവ്ഗാന്ധി സയന്‍സ് ആന്‍റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് അക്രമിക്കപ്പെട്ടത്. കോളജ് കാമ്ബസില്‍ നിന്നാരംഭിച്ച പ്രകടനം മമ്ബറം ടൗണിലെത്തിയപ്പോള്‍ ഒരു സംഘം ആര്‍.എസ്.എസുകാര്‍ തടയുകയും അക്രമിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചിതറിയോടി. വിദ്യാര്‍ഥികളെ ആര്‍.എസ്.എസുകാര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു.
പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതിന് ശേഷം എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മമ്ബറം ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നു. പൗരത്വ ഭേദഗതി നിയമത്തിനും ആര്‍.എസ്.എസ് അക്രമത്തെയും അപലപിച്ച പ്രകടനത്തിന് നേരെയും ആര്‍.എസ്.എസ് സംഘം രംഗത്തുവന്നു.
പ്രകടനം തടയാനുള്ള ശ്രമത്തെ തുടര്‍ന്ന് മമ്ബറം ടൗണില്‍ സംഘര്‍ഷാവസ്ഥയാണ്. ടൗണില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























