ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി

ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ആരാണ് സ്പോൺസറെന്ന് ചോദിക്കുന്ന മാധ്യമങ്ങളോട് മുഖം തിരിക്കലും ദേഷ്യപ്പെടലുമാണ് പുതിയ തന്ത്രം. ഇന്ന് അത് പ്രകടിപ്പിക്കുകയും ചെയ്തു. ഇടുക്കിയിൽ നടന്ന അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് മാധ്യമങ്ങൾക്ക് നേരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ച് സംസാരിച്ച വിഡി സതീശന് കാര്യങ്ങൾ കൈവിട്ട് പോയെന്ന് വ്യക്തമാണ്.
ഇടുക്കിയിൽ നടന്ന അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് മാധ്യമങ്ങൾക്ക് നേരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്കണം എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മാധ്യമപ്രവർത്തകരെ അവിടെനിന്ന് മാറ്റാൻ പോലീസിന് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അടുത്തിടെയുണ്ടായ ചാർട്ടേഡ് വിമാനയാത്രയും സാമ്പത്തിക സ്പോൺസർഷിപ്പുകളും വലിയ രാഷ്ട്രീയ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം തേടിയത്.
എന്നാൽ ഈ ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. സ്വകാര്യ വിമാനയാത്രയ്ക്ക് പണം മുടക്കിയത് മലയാളിയാണെന്നും എന്നാൽ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തില്ലെന്നും സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ യാത്ര വഴി സംസ്ഥാന ഖജനാവിന് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നുള്ള നിലപാടിലായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha

























