സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഗ്രാമിന് 15 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,010 രൂപയായി ഉയര്‍ന്നു. പവന് 120 രൂപയുടെ വര്‍ദ്ധനവുണ്ടായി. പവന്റെ വില 1,12,080 രൂപയായാണ് ഉയര്‍ന്നത്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 10 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,510 രൂപയായി ഉയര്‍ന്നു.
അതേസമയം, സ്വര്‍ണവിലയില്‍ വീണ്ടും സമ്മര്‍ദ്ദം ശക്തമായിരിക്കുകയാണ്. യുഎസ് ഡോളറിന്റെ നേട്ടവും പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തുടരാനുള്ള സാധ്യതയും സ്വര്‍ണവിപണിയെ ബാധിച്ചതോടെ, ഈ ആഴ്ച സ്വര്‍ണം നഷ്ടത്തിലേക്ക് നീങ്ങുന്നു.
സെപ്റ്റംബര്‍ 25-ന് രാവിലെ, സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് ഏകദേശം 4,288 ഡോളര്‍ നിലവാരത്തിലായിരുന്നു. സ്വര്‍ണത്തെ സ്വാധീനിക്കുന്ന പ്രധാന കാരണം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് നയമാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശനിരക്ക് ഇനിയും ഉയര്‍ത്തേണ്ടിവരുമെന്ന സൂചനയാണ് ചില ഫെഡ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്നത്.
"
https://www.facebook.com/Malayalivartha


























