മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി

സോഷ്യൽ മീഡിയയിലൂടെ ആളുകളെ വലയിലാക്കി ലക്ഷങ്ങൾ തട്ടിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ . സോഷ്യൽ മീഡിയയിൽ മോട്ടിവേഷൻ സ്പീക്കർ എന്ന വ്യാജേന ജോലി വാഗ്‌ദാനം തട്ടിയ കേസിൽ ആംസ്‌റ്റര്‍ ഓവര്‍സീസ് ൈപ്രവറ്റ് ലിമിറ്റഡ്, ആംസ്‌റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് എന്നീ സ്‌ഥാപനങ്ങളുടെ സി.ഇ.ഒയും എം.ഡിയുമായ കൊല്ലം സ്വദേശിനി പാര്‍വതി മായ ഷാജിയാണ് അറസ്റ്റിലായത്. ഭർത്താവിന്റെ സഹായത്തോടെയാണ് കക്ഷി തട്ടിപ്പ് നടത്തി കൊണ്ടിരുന്നത്. അര്‍മേനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ആകര്‍ഷകമായ തൊഴില്‍ അവസരങ്ങളും ഉയര്‍ന്ന ശമ്പളവും വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്.
തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ യുവാവിന് അര്‍മേനിയയില്‍ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്‌ദാനം ചെയ്‌തു നാലു ലക്ഷം രൂപ തട്ടിയെടുത്തതാണ് ഇതിലെ ആദ്യ കേസ്. കേന്ദ്ര സര്‍ക്കാരിന്റെയോ എമിഗ്രേഷന്‍ വിഭാഗത്തിന്റെയോ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്‌ഥാപനം 2023 ഡിസംബറില്‍ തുക കൈപ്പറ്റിയശേഷം ജോലിയോ വിസയോ നല്‍കിയില്ല. പണം തിരികെ ചോദിച്ചപ്പോള്‍ പരാതിക്കാരിയായ ഭാര്യയെ സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
വിദേശത്തുനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനത്താവള സുരക്ഷാ വിഭാഗത്തിന്റെയും പോലീസിന്റെയും സഹായത്തോടെ ഇവരെ കസ്‌റ്റഡിയിലെടുത്തത്. പോലീസ് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാര്‍വതിയെ പാലാരിവട്ടം പോലീസ് കൊച്ചിയിലെത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തി.
വിദേശത്ത് ഉപരിപഠനത്തിനും തൊഴിലിനും അവസരം വാഗ്‌ദാനം ചെയ്‌തു നിരവധി പേരില്‍നിന്ന് ആംസ്‌റ്റര്‍ ഓവര്‍സീസ് ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. സമാനമായ രീതിയില്‍ മറ്റു സ്‌റ്റേഷനുകളിലും ഇവര്‍ക്കെതിരേ കേസുണ്ടെന്നാണു സൂചന. കൂടുതല്‍ അന്വേഷണത്തില്‍ തട്ടിപ്പിന്റെ യഥാര്‍ഥ വ്യാപ്‌തി വ്യക്‌തമാകുമെന്ന പ്രതീക്ഷയിലാണു പോലീസ്. കൊച്ചി, കട്ടപ്പന, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവയ്‌ക്കു പുറമെ ബെംഗളൂരു, ഒമാന്‍, ദുബായ്, അബുദാബി, ബഹ്‌റൈന്‍, നേപ്പാള്‍ തുടങ്ങിയ സ്‌ഥലങ്ങളിലും സ്‌ഥാപനത്തിനു ശാഖകളുണ്ടെന്നാണു പുറത്തുവരുന്ന വിവരം.
കുന്നത്തുനാട് തിരുവാണിയൂര്‍ സ്വദേശിയായ യുവാവില്‍നിന്നു പോളണ്ടിലെ വെയര്‍ഹൗസില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 6.06 ലക്ഷം രൂപ കൈപ്പറ്റിയതാണ് രണ്ടാമത്തെ കേസ്. 2023 ജൂലൈ മുതല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി വരെ വിവിധ ഘട്ടങ്ങളിലായി 4.96 ലക്ഷം രൂപയും വിമാന ടിക്കറ്റിനായി 1.10 ലക്ഷം രൂപയും വാങ്ങിയശേഷം പോളണ്ടില്‍ ജോലി നല്‍കാതെ സെര്‍ബിയയിലേക്ക് അയച്ചെന്നാണു പരാതി.
എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പാലാരിവട്ടം പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. പാര്‍വതി മായ ഷാജി ഒന്നാം പ്രതിയായ കേസില്‍ ഇവരുടെ ഭര്‍ത്താവ് അനീഷ് മേനോന്‍, മാനേജര്‍മാരായ അഭിജിത്ത്, അജു കെ. മാത്യു, വിഷ്‌ണു വിജയന്‍, ഷാജി തുടങ്ങി ഏഴു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























