Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ

25 SEPTEMBER 2026 10:16 PM IST
മലയാളി വാര്‍ത്ത

ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ കരാർ കേരളം നീട്ടിയേക്കും. കമ്പനി പറഞ്ഞ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചില്ലെങ്കിലും കരാർ നീട്ടുമെന്ന് ഏതാണ്ട് വ്യക്തമായി കഴിഞ്ഞു

 

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനെന്ന് സ്ഥിരീകരണം വന്നെങ്കിലും കരാറിൽ നിന്ന് പിൻമാറാൻ മുഖ്യമന്ത്രി തയ്യാറല്ല. മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രക്ക്  വിമാനം നൽകിയത് തങ്ങളാണെന്ന വാർത്തകൾ ചിപ്സൺ തന്നെയാണ് പുറത്തുവിട്ടതെന്ന് ഇതിനകം വാർത്തകൾ  വന്നു. 

 

വിമാന ഉടമയായ കേളചന്ദ്ര, ചിപ്സണ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്ത് വന്നിരുന്നു. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി രേഖയിൽ ഉള്ളത് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റർ കരാർ പുതുക്കലും മുഖ്യമന്ത്രിക്ക് വിമാനം നൽകിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നാണ് ചിപ്‌സൺ ഏവിയേഷൻ അധികൃതരുടെ വിശദീകരണം. ഒരു ഓപറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടാൽ ഇനിയും നൽകും. സ്വകാര്യ വിമാന യാത്ര ചെലവ് എത്രയാണെന്ന് ഇതിലൂടെ പുറത്തേക്ക് വരട്ടെയെന്നും ചിപ്സൺ അധികൃതർ പറഞ്ഞു.

 

മുഖ്യമന്ത്രി വി ഡി സതീശൻ സൗജന്യ വിമാനയാത്ര നടത്തിയതിനെ കുറിച്ച്   അദ്ദേഹത്തിന്  വോട്ട് ചെയ്ത പലർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ ആണുള്ളത്. കാരണം 10 വർഷത്തെ പിണറായി ഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള ആളാണ് സതീശൻ.അദ്ദേഹത്തിൽ  വലിയ പ്രതീക്ഷയാണ് മലയാളികൾ വച്ചുപുലർത്തുന്നത്.  എന്നാൽ നിക്ഷിപ്ത താല്പര്യങ്ങൾ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടോ എന്ന സന്ദേഹം വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.  മന്ത്രി കെ എം ഷാജിയുടെ യാത്രാവാഹനത്തെ  ന്യായീകരിച്ചതും മന്ത്രി ജിനീഷിന്റെ തുടർച്ചയായ വിദേശ യാത്രകളെ പിന്തുണച്ചതും  സതീശന്റെ ഇമേജിന് കോട്ട് സംഭവിച്ചിട്ടുണ്ട് .  ഇത്തരം കാര്യങ്ങളിൽ പക്വമായ തീരുമാനമെടുക്കുന്നതിന് പകരം ചൂടുള്ള ചർച്ചകളിൽ വീണ് മുഖ്യമന്ത്രി സ്വയം മറന്ന് സംസാരിക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്.

 

മുഖ്യമന്ത്രിക്കെതിരെയുള്ള വാർത്തകൾക്ക് വലിയ പ്രചാരമാണ് മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സർക്കാരിൻ്റെ വാടക ഹെലികോപ്റ്ററിന് പുതിയ ശുപാർശകൾ മുന്നോട്ട് വെച്ച് ചിപ്സൺ ഏവിയേഷൻ കമ്പനി. ആവശ്യം അനുസരിച്ച് മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ പറപ്പിക്കാമെന്നാണ് ശുപാർശ. എൽഡിഎഫ് കാലത്തെ കരാർ ഇന്നലെ സാഹചര്യത്തിലാണ് പുതിയ ശുപാർശ. മുഖ്യമന്ത്രിയാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.

ആകാശത്തോളം ഉയർന്ന വിവാദങ്ങളാണ് ഇടത് കാലത്തെ വാടക ഹെലികോപ്റ്ററിലുണ്ടായത്. ആദ്യം പവൻ ഹൻസുമായി കരാർ, പിന്നീട് ചിപ് സൺ കമ്പനി. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷമാണ് വാടക. അധികമുള്ള മണിക്കൂറിന് 90,000 രൂപ. പറപ്പിച്ചാലും ഇല്ലെങ്കിലും വാടക നൽകണം. വാടക ഹെലികോപ്റ്റ‌ർ ധൂർത്തെന്ന ആക്ഷേപമാണ് യുഡിഎഫ് ഉയർത്തിയത്. സർക്കാർ മാറിയിട്ടും നേരത്തെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്നു.

 

കരാർ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. വീണ്ടും ടെണ്ടറിലേക്ക് പോയാൽ തുക ഉയരുമെന്നും അതിനാൽ കരാർ തുടർന്നാൽ മതിയെന്നായിരുന്നു ശുപാർശ. പക്ഷെ മുഖ്യമന്ത്രി തീരുമാനമെടുത്തില്ല. ഇതോടെയാണ് പുതിയ ശുപാ‍ശയുമായി ചിപ്സൺ ഏവിയേഷൻ സർക്കാരിനെ സമീപിച്ചത്. മലപ്പുറം യാത്രക്ക് വിമാനം നൽകിയതും കരാറും തമ്മിൽ ബന്ധമുണ്ടെന്ന് എല്ലാവരും സംശയിക്കുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (32 minutes ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (38 minutes ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (39 minutes ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (42 minutes ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (47 minutes ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (47 minutes ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (53 minutes ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (59 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (2 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (3 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (3 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends