ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം...

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. പുരുഷന്മാരുടെ മാരത്തണിൽ സാവൻ ബർവാൾ വെള്ളി മെഡൽ നേടി. ഫൈനലിൽ വ്യക്തിഗത മികച്ച സമയമായ 2:11:37 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സാവൻ നേട്ടം സ്വന്തമാക്കിയത്.
ഏഷ്യൻ ഗെയിംസ് പുരുഷ മാരത്തണിൽ കഴിഞ്ഞ 44 വർഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ഈ പ്രകടനത്തോടെ ദേശീയ റെക്കോഡും താരം സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
1982-ലെ ഏഷ്യൻ ഗെയിംസിൽ ഹൊസൂർ കുക്കപ്പ സീതാറാം വെങ്കല മെഡൽ നേടിയതിന് ശേഷം ഈ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
"
https://www.facebook.com/Malayalivartha

























