ബിഗ് ബോസ് വീട്ടിൽ ധർമജനും വേണം; നിർദേശവുമായി അരിസ്റ്റോ സുരേഷ്

കേരളത്തിൽ വളരെയധികം ആരാധകരെ സമ്പാദിച്ച റിയാലിറ്റി ഷോ ആണ് മോഹൻലാൽ അവതരിപ്പിച്ച ബിഗ് ബോസ്സ് . വിമർശനങ്ങളും കയ്യടികളും ഒരുപോലെ നേടിയ ഷോയുടെ ഒന്നാം ഭാഗം കേരളത്തിൽ വൻ വിജയമായിരുന്നു. തുടക്കത്തിൽ കളേഴ്സ് ചാനൽ ഹിന്ദിയിൽ ആയിരുന്നു ഈ ഷോ അവതരിപ്പിച്ചത്. അതിന്റെ വിജയത്തിനുശേഷമാണ് മലയാളം, തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിൽ സംപ്രേക്ഷണം ആരംഭിച്ചത്. മലയാളത്തിലെ രണ്ടാം പതിപ്പിൽ ബിഗ് ബോസ് കുടുംബത്തിലേക്ക് ആരൊക്കെ എത്തുമെന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ. പേരുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി 'ബിഗ് ബോസ്' അണിയറക്കാര്‍ ശേഖരിച്ചു വരികയാണ്. അതോടൊപ്പം തന്നെ നിരവധി പേരുകൾ നിർദ്ദേശിക്കപ്പെടുകയും ചെയുന്നുണ്ട്. ബിഗ് ബോസ്സ് സീസൺ ഒന്നിലെ മത്സരാര്ഥികളും പേരുകൾ നിർദേശിക്കുന്നുണ്ട്.
നിരവധി രസകരമായ നിർദേശങ്ങൾ ബിഗ് ബോസ്സ് 2 ലേക്ക് എത്തുന്നത്. ഇതിൽ ഏറ്റവും വ്യത്യസ്തമായി നിർദേശിച്ചത് ബിഗ് ബോസ് സീസൺ ഒന്നിൽ വളരെ അധികം വിമർശനങ്ങളും പ്രോത്സാഹനങ്ങളും നേരിട്ട രഞ്ജിനി ഹരിദാസാണ്. ഒരിടക്ക് സർക്കാരിനെ പിടിച്ചു കുലുക്കിയ സോളാർ കേസ് പ്രതി സരിത നായരാണ് രഞ്ജിനി നിർദേശിച്ച പേര്. ബിഗ് ബോസ്സിൽ കുറേക്കൂടി ചൂടൻ വാർത്തകളിൽ നിറയാനാകും രഞ്ജിനി ഇത്തരമൊരു നിർദേശം മുന്നോട്ടു വെച്ചത്.
മറ്റൊരു രസകരമായ നിർദേശം പങ്കുവെച്ചത് നടനും പാട്ടുകാരനുമായ അരിസ്റ്റോ സുരേഷാണ്. ബിഗ് ബോസ്സ് സീസൺ ഒന്നിലെ മികച്ച മത്സരാര്ഥിയായിരുന്നു അരിസ്റ്റോ സുരേഷ്. ബിഗ് ബോസ്സിലൂടെ നിരവധി ആരാധകരെ സമ്പാദിക്കുകയും ചെയ്തു. അരിസ്റ്റോയുടെ അഭിപ്രായത്തിൽ ബിഗ് ബോസ് കുടുംബത്തിൽ അത്യാവശ്യം വേണ്ട വ്യക്തി ധർമജനാണ്. ബിഗ് ബോസ്സിന്ന് ചിരിയും സന്തോഷത്തിനെയും കൂടുതൽ വഴക്കും പൊല്ലാപ്പുകളും കുടുതലായതുകൊണ്ടാകും ഇത്തരമൊരു അഭിപ്രായം അരിസ്റ്റോ മുന്നോട്ടുവെച്ചത്.ബിഗ് ഹൗസില്‍ ഏറ്റവും വലിയ രസികനായിരിക്കും ധര്‍മജനെന്നായിരുന്നു 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് നല്‍കിയ അഭിമുഖത്തിൽ അരിസ്റ്റോ പങ്കുവെച്ചത്.തമാശയെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ധര്‍മജന്‍. മറ്റു മത്സരാര്‍ത്ഥികള്‍ക്ക് ഏറ്റവും വലിയ രസം ധര്‍മജന്‍ തന്നെയായിരിക്കും. അദ്ദേഹം ഏറ്റവും യോജിച്ച ആളാണ് ബിഗ് ബോസിലെന്നും സുരേഷ് പറയുന്നു.
https://www.facebook.com/Malayalivartha
























