തട്ടിപ്പു നടത്തി മുങ്ങുന്നത് കാമുകൻമാർ ആണെന്ന് അടച്ചാക്ഷേപിക്കേണ്ട; കാമുകനിൽ നിന്നും പണം തട്ടിയ യുവതി അറസ്റ്റിൽ

ഈ കാലഘട്ടത്തിൽ കാമുകൻ കാമുകിയെ പറ്റിക്കുന്നതും കാമുകി കാമുകനെ പറ്റിക്കുന്നതും സർവ സാദാരണമായി മാറിയിരിക്കുകയാണ്. കാമുകനെ ആക്രമിച്ചു പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ ആയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. എറണാകുളം വൈറ്റില എസ്ആർഎസി റോഡിൽ പൂപ്പനപ്പിള്ളി വീട്ടിൽ നീന (32)യെയാണ് മൂന്നാർ പോലീസ്തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മെയ് മാസം 28നാണ് കേസിന് ആസ്പദമായ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എറണാകുളത്ത് ആക്രി കച്ചവടം നടത്തുന്ന ഷാജിയോടൊപ്പം യുവതി കുട്ടികളുമൊത്ത് മൂന്നാർ സന്ദർശനത്തിനെത്തുകയായിരുന്നു. തുടർന്ന് മൂന്നാർ കോളനിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത യുവതി മൂന്നാറിലെ ചില യുവാക്കളുടെ സഹായത്തോടെ ഷാജിയെ ആക്രമിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി. മുറിയിൽ നിന്നും രക്ഷപ്പെട്ട ഷാജി പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും യുവതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാവിലെയോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. . ഒൻപതു പ്രതികളുള്ള കേസിൽ ഒന്നാം പ്രതിയാണ് നീന. നീനയെ കോടതി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha
























