Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

ഞെട്ടലോടെ ലോഡ്ജുകാര്‍... വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ച്ച വച്ചു; തുടര്‍ന്ന് പെണ്‍കുട്ടിയെ മറ്റൊരു സംഘത്തിന് വില്‍ക്കാന്‍ തീരുമാനിച്ചു; തികച്ചും നാടകീയമായി മുറിയുടെ വാതില്‍ ചവിട്ടി തുറന്ന് പോലീസ് പ്രതികളെ പിടികൂടി

23 DECEMBER 2019 02:10 PM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ ക്രൂരതയാണ് ഓരോ ദിവസവും പുറത്തു വരുന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരും കുറവല്ല. അത്തരത്തിലൊരു വാര്‍ത്തയാണ് തലസ്ഥാന നഗരിയില്‍ നിന്നും വരുന്നത്. വിവാഹ വാഗ്ദാനം നല്‍കി ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജില്‍ താമസമാക്കിയിരുന്ന ഇവരെ മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കയറിയാണ് പിടികൂടിയത്. അടുത്ത ദിവസം പെണ്‍കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിച്ച് മറ്റൊരു സംഘത്തിന് വില്‍്ക്കാനായിരുന്നു ഇവരുടെ പദ്ധതി.

പാലോട് പെരിങ്ങമ്മല ഒഴുകുപാറ മുനീറ മന്‍സിലില്‍ 19 കാരനായ മുഹ്‌സീന്‍ ആണ് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ട് പോന്നത്. തുടര്‍ന്ന് ലോഡ്ജില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് ഇയാളുടെ സുഹൃത്തുക്കളായ തമിഴ്‌നാട് മാര്‍ത്താണ്ഡം പൊങ്ങിന്‍കല പുത്തന്‍വീട്ടില്‍ 21 കാരനായ ആസിന്‍, കല്‍ക്കുളം തിരുവട്ടാര്‍ മാര്‍ത്താണ്ഡം കണ്ണന്‍കരവിളയില്‍ വീട്ടില്‍ 32 കാരനായ വിജയകുമാര്‍ എന്നിവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇവരെ മൂന്ന് പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി അമ്മ കഴിഞ്ഞ 17ന് പാലോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹ്‌സിനുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമായത്. ഇതോടെ മുഹ്‌സിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആസിനെയും വിജയകുമാറിനേയും കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പൊലീസിന്റെ പരിശോധനയില്‍ ഇവരുടെ ഫോണുകളെല്ലാം നന്ദിയോട് മേഖലയില്‍ വെച്ച് സ്വിച്ച് ഓഫ് ആക്കിയതായി കണ്ടെത്തി.

പെണ്കുട്ടിയെ ഇടിഞ്ഞാറില്‍നിന്നു മുഹ്‌സിന്‍ മലയോര ഹൈവേയുടെ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹിറ്റാച്ചിയുടെ െ്രെഡവര്‍മാരായ വിജയകുമാര്‍, ആസിന്‍ എന്നിവര്‍ വാടകയ്ക്കുതാമസിക്കുന്ന താന്നിമൂട്ടിലെ ലോഡ്ജ് മുറിയിലെത്തിക്കുകയായിരുന്നു. ആണ്‍ വേഷം ധരിപ്പിച്ചാണ് പെണ്‍കുട്ടിയെ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചു ലോഡ്ജിനുള്ളില്‍ എത്തിച്ചത്.

ലോഡ്ജില്‍ എത്തിയ പൊലീസ് സംഘം മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. ഈ സമയം മുറിയില്‍ പെണ്കുട്ടിയും പ്രതികളുമുണ്ടായിരുന്നു. അടുത്ത ദിവസം പെണ്കുട്ടിയെ മാര്‍ത്താണ്ഡത്തെ ഒരു സംഘത്തിന് വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഒന്നാം പ്രതി മുഹ്‌സിന്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പും ബെംഗളൂരുവില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി പോലീസ് വ്യക്തമാക്കി.

അതിനിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയരുമ്പോള്‍ അത് തടയാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രംഗത്ത് വന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്താനാണ് തീരുമാനം. കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളിലൊന്ന്. ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പറയുന്നു.

ഈ നിര്‍ദ്ദേശങ്ങളടങ്ങിയ ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ഹൈദരാബാദ് ഉന്നാവോ കേസുകളില്‍ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നിയമനിര്‍മ്മാണവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (28 minutes ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (2 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (3 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (3 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (3 hours ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (3 hours ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (4 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (4 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (4 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (5 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (5 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (5 hours ago)

Malayali Vartha Recommends