Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

പരാതി പറഞ്ഞാൽ പരസ്യം കൊടുക്കും; കിഫ്ബിക്കെതിരെ പ്രതിപക്ഷവും മന്ത്രി ജി. സുധാകരനും ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ നേരിടാൻ സർക്കാർ കോടികൾ മുടക്കി കിഫ്ബിക്ക് പരസ്യം നൽകുന്നു; പുതിയ തന്ത്രവുമായി പിണറായി

23 DECEMBER 2019 03:02 PM IST
മലയാളി വാര്‍ത്ത

കിഫ്ബിക്കെതിരെ പ്രതിപക്ഷവും മന്ത്രി ജി. സുധാകരനും ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ നേരിടാൻ സർക്കാർ കോടികൾ മുടക്കി കിഫ്ബിക്ക് പരസ്യം നൽകുന്നു. എഫ് എം റേഡിയോ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് കിഫ്ബി പരസ്യങ്ങൾ പ്രകാരം പരത്തുന്നത്.

45000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദമെങ്കിലും വെറും 553.97 കോടി രൂപയുടെ പദ്ധതികള്‍ മാത്രമാണ് കിഫ്ബി നടപ്പാക്കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കിഫ്ബി പ്രഖ്യാപിച്ച മിക്ക പദ്ധതികളും ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നതേയുള്ളൂ. 2016-17 ല്‍ 73 മുഖ്യ പദ്ധതികളും 2017-18ല്‍ 19 പദ്ധതികളും 2018-19 ല്‍ 12 പദ്ധതികളുമാണ് പ്രഖ്യാപിച്ചത്. അതിലാണ് ഇത് വരെ 13 പദ്ധതികൾ മാത്രം പൂര്‍ത്തിയായത്. അതായത് പിണറായി സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി പദ്ധതികളുടെ 20% പോലും പൂര്‍ത്തിയാവില്ല. ബാക്കി പദ്ധതികള്‍ പൂര്‍ത്തിയാക്കി പണം നല്‍കേണ്ട ഭാരം വരുന്ന സര്‍ക്കാരിന്റെ തലയിലായിരിക്കും പതിക്കുക.

വികസനപ്രവര്‍ത്തനത്തിന്റെ പേരില്‍ അഴിമതിയും ധൂര്‍ത്തും നടത്തുന്നതിനുള്ള സങ്കേതമായി കിഫ്ബിയെ ഇടതു മുന്നണി മാറ്റിയിരിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് സർക്കാർ പരസ്യം നൽകുന്നത്. . സംസ്ഥാനം ഇത്രയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും കിഫ്ബിയുടെ നേട്ടങ്ങള്‍ വിശദീകരിക്കാനെന്ന പേരില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചു കൊണ്ടുള്ള മാമാങ്കമാണ് തിരുവനന്തപുരത്ത് നടത്തുന്നത്. പ്രദര്‍ശന വേദിയില്‍ എഴുതിവച്ചതു കൊണ്ടു മാത്രം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുകയും സംസ്ഥാനത്തെ വന്‍കടക്കെണിയിലേക്ക് തള്ളിയിടുകയുമാണ് കിഫ്ബി ചെയ്തിരിക്കുന്നത്. കിഫ്ബി കാരണം പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം തകിടം മറിഞ്ഞിരിക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്‍ പരാതിപ്പെട്ടത് ഉദാഹരണം.
കിഫ്ബി ഉദ്യോഗസ്ഥരെ ബകനോടാണ് മന്ത്രി സുധാകരന്‍ ഉപമിച്ചത്. കിഫ്ബി ഏറ്റെടുത്തതു കാരണം സാധാരണ നിലയില്‍ നടക്കേണ്ട റോഡ് പണി പോലും നടക്കാതിരിക്കുകയാണ്.

കിഫ്ബിയില്‍ ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ സമ്പൂര്‍ണ്ണ ഓഡിറ്റിംഗ് നിഷേധിക്കുന്നത് തന്നെ അഴിമതി നടത്താനാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു . 14(1) പ്രകാരമുള്ള ഓഡിറ്റിംഗ് നടത്താന്‍ അനുവദിക്കണമെന്ന് സി.എ.ജി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഓഡിറ്റിംഗിന് അനുവദിക്കാത്തത് അഴിമതി പിടിക്കപ്പെടും എന്നതിനാലാണെന്ന് ചെന്നിത്തല പറഞ്ഞു.. കിഫ്ബി വഴി നടപ്പാക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ 5000 കോടിയുടെ ട്രാന്‍സിഗ്രിഡ് പദ്ധതിയില്‍ ഇതിനകം പുറത്തു വന്ന കോടികളുടെ അഴിമതി ഇതിന് ഉദാഹരണമാണ്. എസ്റ്റിമേറ്റ് തുകയെക്കാള്‍ 50 മുതല്‍ 70 ശതമാനം വരെ ഉയര്‍ന്ന നിരക്കില്‍ കരാര്‍ നല്‍കി വന്‍കൊള്ളയാണ് ഈ പദ്ധതിയുടെ പേരില്‍ നടത്തുന്നത്. ഈ ഇടപാട് അടിമുടി സംശായസ്പദമാണ്.

മസാലാ ബോണ്ടും മറ്റും വഴി ഉയര്‍ന്ന പലിശയ്ക്ക് കിഫ്ബി വേണ്ടി ഈ സര്‍ക്കര്‍ വാങ്ങിക്കൂട്ടുന്ന പണം എങ്ങനെ തിരിച്ചടയ്ക്കുമെന്ന് ഒരു രൂപവുമല്ല. വരും വര്‍ഷങ്ങളില്‍ ഇത് സംസ്ഥാനത്തെ വലിയ കടക്കെണിയിലായിരിക്കും മുക്കുക. 9.72% പലിശക്കാണ് മസാലബോണ്ടു വഴി പണമെടുത്തത്. അത് അതിനെക്കാല്‍ കുറഞ്ഞ പലിശയ്ക്ക് വാണിജ്യ ബാങ്കുകളില്‍ഇട്ടിരിക്കുകയാണ്.

ഉയര്‍ന്ന ശമ്പള നിരക്കിലുള്ള ഉദ്യോഗസ്ഥപടയും വന്‍ ഓഫീസുകളും ആര്‍ഭടങ്ങളുമായി ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് കിഫ്ബി. അഴിമതിക്കല്ല, യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ നിമാനുസൃതമായ ഓഡിറ്റിംഗ് നടത്താനെങ്കിലും സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

എന്നാൽ അടുത്ത സർക്കാർ കിഫ്ബിക്കെതിരെ അന്വേഷണം നടത്തുമെന്ന് കരുതരുത്. കാരണം ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ രമൃതയിലൂടെയാണ് നീങ്ങുന്നത്. അത് പരസ്പരമുള്ള അഴിമതി മറച്ചുവയ്ക്കാനാണെന്നത് ചെറിയ കുട്ടികൾക്ക് പോലുമറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (28 minutes ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (2 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (3 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (3 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (3 hours ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (3 hours ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (4 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (4 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (4 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (5 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (5 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (5 hours ago)

Malayali Vartha Recommends