സ്വന്തം മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന വിഡഢികളാവും നമ്മുടെ കുട്ടികള്‍; ഹരീഷ് പേരടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊന്നടങ്കം വാൻ പ്രതിഷേധമാണ് അലയടിക്കുന്നത്. ഈ സാഹചര്യത്തിൽ പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്ന സഹോദരങ്ങളെ ഈ ക്രിസ്തുമസിനെങ്കിലും നിങ്ങളുടെ വീട്ടില്‍ ഒരു നക്ഷത്രം തൂക്കിയിടണമെന്ന് ഹരീഷ് പേരടി. മതത്തിനുമപ്പുറമുളള മാനവികത നമ്മുടെ കുട്ടികള്‍ക്ക് മനസ്സിലാകാന്‍ ഇത്തരം അന്യ മത ചിഹ്നങ്ങള്‍ നമ്മള്‍ ഉപയോഗിക്കണം.അല്ലെങ്കില്‍ സ്വന്തം മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന വിഡഢികളാവും നമ്മുടെ കുട്ടികളെന്ന് ഹരീഷ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്ന സഹോദരങ്ങളെ ഈ ക്രിസ്തുമസിനെങ്കിലും നിങ്ങളുടെ വീട്ടില്‍ ഒരു നക്ഷത്രം തൂക്കിയിടുക…മതത്തിനുമപ്പുറമുളള മാനവികത നമ്മുടെ കുട്ടികള്‍ക്ക് മനസ്സിലാകാന്‍ ഇത്തരം അന്യ മത ചിഹ്നങ്ങള്‍ നമ്മള്‍ ഉപയോഗിക്കണം.. കാരണം ഇത് ഏതെങ്കിലും മതത്തെ സംരക്ഷിക്കാനുള്ള സമരമല്ലാ.. മറിച്ച് നമ്മുടെ വിശുദ്ധമായ ഭരണഘടനയെ സംരക്ഷിക്കാനുള്ള സമരമാണെന്ന് നമ്മുടെ കുട്ടികള്‍ക്കെങ്കിലും മനസ്സിലാവും.. അല്ലെങ്കില്‍ സ്വന്തം മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന വിഡഢികളാവും നമ്മുടെ കുട്ടികള്‍ … ഏല്ലാ മത ശീലങ്ങളെയും പരസ്പരം കൈമാറുമ്ബോള്‍ മാത്രമാണ് ഇന്‍ഡ്യാ ഒരു സ്വര്‍ഗ്ഗ ഭൂമിയാവുകയുള്ളു…
https://www.facebook.com/Malayalivartha

























