Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നടപ്പാക്കിയേ മതിയാവൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നിലപാട് വ്യക്തമാക്കിയതോടെ ഇക്കാര്യത്തില്‍ ആകെ ആശയക്കുഴപ്പം

23 DECEMBER 2019 02:59 PM IST
മലയാളി വാര്‍ത്ത

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നടപ്പാക്കിയേ മതിയാവൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നിലപാട് വ്യക്തമാക്കിയതോടെ ഇക്കാര്യത്തില്‍ ആകെ ആശയക്കുഴപ്പം. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഇല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാമെന്ന് ഭരണഘടനാ വിദഗ്ധര്‍ പറയുന്നു. അതേസമയം ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ അത് നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അതിനുള്ള അധികാരം ഫെഡറല്‍ സംവിധാനത്തിലുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. അതോടെ എത് നിലപാടാണ് ഭരണഘടനയുമായി നീതിപുലര്‍ത്തുന്നതെന്ന ആശങ്ക ഉയര്‍ന്നു.

പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ എതിര്‍ക്കുന്നത് രാജ്യത്തെ അപമാനിക്കലാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാംലീലാ മൈതാനത്ത് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഒപ്പിടാതെ തിരിച്ചയച്ച രാഷ്ട്രപതിമാരെയും നിയമങ്ങള്‍ക്ക് ഭരണഘടനാ സാധുതയില്ലെന്ന് കണ്ട് റദ്ദാക്കിയ സുപ്രീം കോടതി ജസ്റ്റിസുമാരെയെല്ലാം എന്ത് ചെയ്തു എന്ന ചോദ്യം നിയമവിദഗ്ധര്‍ ഉന്നയിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 14ാം ആര്‍ട്ടിക്കിളിനു വിരുദ്ധമാണ് പൗരത്വ ഭേദഗതി നിയമമെന്ന് ഭരണഘടനാ വിദഗ്ധരും നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ക്കും നിയമത്തിന്റെ തുല്യമായ പരിരക്ഷ ഉറപ്പാക്കാന്‍ ഈ വകുപ്പ് പ്രകാരം സര്‍ക്കാരിന് ബാധ്യതയുണ്ട്.

മതവിശ്വാസം കൊണ്ടുമാത്രം മനുഷ്യരെ വിഭജിക്കുന്നത് പാകിസ്ഥാന്‍, ബംഗ്ലാദേശ് ഭരണഘടന അനുവദിക്കുമായിരിക്കും, ഇന്ത്യന്‍ ഭരണഘടന അത് അംഗീകരിക്കുന്നില്ല. അതുകൊണ്ട് നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെടും എന്ന ഉറച്ചവിശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. അതുകൊണ്ട് നിയമം നടപ്പാക്കുക എന്നത് ഭരണഘടനയോടുള്ള അവഗണനായിരിക്കും. അതുകൊണ്ടാണ് നിയമം നടപ്പാക്കില്ലെന്ന് കേരളവും ബംഗാളും രാജസ്ഥാനും അടക്കമുള്ള പത്തോളം സംസ്ഥാനങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഒരു പക്ഷെ, ഇത് വലിയൊരു നിയമപോരാട്ടമായി മാറുമെന്നാണ് കരുതുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമായതോടെ കേരളത്തിലും ബംഗാളിലും അടക്കം ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ നടപടിക്രമങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ ഒരു സംസ്ഥാനത്തിനും പൂര്‍ത്തിയാക്കാതിരിക്കാനാവില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ മുമ്പും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. അന്നെങ്ങും ഇല്ലാത്തവിധത്തിലുള്ള സാഹചര്യമാണ് നിലവിലുള്ളത്. കോടതി നടപടികളിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാകൂ എന്ന വിലയിരുത്തലിലാണ് നിയമവിദഗ്ധര്‍. പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.പി.എയും നടപ്പാക്കില്ലെന്ന നിലപാട് സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരിനേയും മുന്നണിയേയും വെട്ടിലാക്കിയിരിക്കുകയാണ്. കോഴിക്കോട് പന്തീരങ്കാവില്‍ രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് തെളിവില്ലാതെയാണെന്നും കാനം ആരോപിക്കുന്നു. അങ്ങനെ പൗരത്വനിയമവും യു.എ.പി.എയും പിണറായി സര്‍ക്കാരിന് ഇരുതല മുര്‍ച്ചയുള്ള വാളായി മാറിയിരിക്കുകയാണ്.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (28 minutes ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (2 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (3 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (3 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (3 hours ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (3 hours ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (4 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (4 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (4 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (5 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (5 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (5 hours ago)

Malayali Vartha Recommends