ഭരണഘടനാ വിരുദ്ധവും രാജ്യത്തെ മുസ്ലിംകളെ ബാധിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അണിനിരക്കുമെന്ന് പ്രമുഖ മുസ്ലിം സംഘടനയായ സമസ്തയും സംയുക്തസമരം നടത്തുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് വെട്ടിലായി

ഭരണഘടനാ വിരുദ്ധവും രാജ്യത്തെ മുസ്ലിംകളെ ബാധിക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അണിനിരക്കുമെന്ന് പ്രമുഖ മുസ്ലിം സംഘടനയായ സമസ്തയും സംയുക്തസമരം നടത്തുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് വെട്ടിലായി. അപകടം നേരത്തെ മനസ്സിലാക്കിയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരും സി.പി.എമ്മുമായി ചേര്‍ന്ന് സമരം സംഘടിപ്പിച്ചത്. കേവലം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് അതിനെ പരസ്യമായി എതിര്‍ത്തതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മനസ്സിലായ ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവിനെ പിന്തുണയ്ക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നില അത്ര മെച്ചമല്ല. അടുത്തതവണ അധികാരത്തിലേറണമെങ്കില്‍ മുസ്്‌ലിംലീഗിന്റെയും മുസ്്‌ലിം സംഘടനകളുടെയും പിന്തുണ വേണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മനസ്സിലായിട്ടും മുല്ലപ്പള്ളി ഇപ്പോഴും പിണറായി വിജയനോടും സി.പി.എമ്മിനോടുമുള്ള രാഷ്ട്രീയ വൈരാഗ്യവും വെച്ച് നിലപാട് സ്വീകരിക്കുകയാണ്. അദ്ദേഹത്തിന് പിന്തുണയുമായി വി.എം സുധീരനും രംഗത്തെത്തിയിട്ടുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസ ്അധ്യക്ഷ സോണിയാ ഗാന്ധിയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ച്യൂരിയും ഒരുമിച്ചാണ് സമരം നയിക്കുന്നതെന്ന് എ, ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.
ആരുമായും യോജിച്ച് സമരം നടത്തുന്നതില്‍ തെറ്റില്ലെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറും വ്യക്തമാക്കിയതോടെ യു.ഡി.എഫിലെ അഭിപ്രായഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. പൊതുശത്രുവിനെ നേരിടാന്‍ കക്ഷിരാഷ്ട്രീയ വഴക്കുകളൊന്നും പ്രതിബന്ധമല്ലെന്ന സന്ദേശമാണ്, പൗരത്വഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അണിനിരന്ന സമരം നല്‍കുന്നതെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം പറയുന്നു. യു.ഡി.എഫും എല്‍.ഡി.എഫും സംയുക്തസമരം നടത്തിയത് ശരിയല്ലെന്നും മുന്നണിയിലെ എല്ലാവരോടും ആലോചിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള സമരം ഇനി ഉണ്ടാവുകയില്ലെന്നും പ്രതികരിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും രൂക്ഷവിമര്‍ശനമാണ് സമസ്ത ഉന്നയിക്കുന്നത്.
യോജിച്ചുള്ള സമരം ഉണ്ടാകില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും വ്യക്തമാക്കി. ആയിരം ആളുകള്‍ക്ക് പതിനായിരം ഗ്രൂപ്പുകളുള്ള കോണ്‍ഗ്രസില്‍ ഇത് ആലോചിക്കാന്‍ തുടങ്ങിയാല്‍ എവിടെയും എത്തുകയില്ലെന്ന് രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും ബോധ്യപ്പെട്ടിരിക്കണം. എല്ലാവരെയും പ്രത്യേകം കണ്ട് ക്ഷണിക്കാന്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്നത് സദ്യവട്ടമായിരുന്നില്ലെന്ന് സമസ്ത കണ്‍വീനറെയും കെ.പി.സി.സി അധ്യക്ഷനേയും പരിഹസിക്കുന്നു. സമസ്തയും ലീഗും ഇടത് പാളയത്തിലേക്ക് പോയാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി മുല്ലപ്പള്ളി രാമചന്ദ്രന് ഇതുവരെ വ്യക്തമായിട്ടില്ല. അദ്ദേഹം എന്തുകൊണ്ടാണ് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഇത്തരമൊരു സമീപം സ്വീകരിക്കുന്നതെന്നും പലര്‍ക്കും മനസ്സിലായിട്ടില്ല. വടകരയില്‍ അദ്ദേഹം എം.പിയായി മുമ്പ് വിജയിച്ചതും കേന്ദ്രആഭ്യന്തരസഹമന്ത്രിയായതും മുസ്്‌ലിംലീഗിന്റെ വോട്ടുകൊണ്ട് കൂടിയായിരുന്നു എന്ന കാര്യം മുല്ലപ്പള്ളി മറന്നു എന്നാണ് മുസ്്‌ലിംലീഗ് നേതാക്കളുടെ വിമര്‍ശനം.
തെറ്റ് തിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ കോണ്‍ഗ്രസിനും മുല്ലപ്പള്ളിക്കും വലിയ തിരിച്ചടിയാകും ഉണ്ടാവുക. അത് മുസ്്‌ലിംലീഗില്‍ നിന്നും മറ്റ് മുസ്്‌ലിം സംഘടനകളില്‍ നിന്നും മാത്രമായിരിക്കില്ല. അടുത്തതവണ കേരളത്തില്‍ അധികാരം കിട്ടിയില്ലെങ്കില്‍ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ മനസ്സുള്ള നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലുണ്ട്, അത് കൂടി ഓര്‍മിക്കുന്നത് നന്നായിരിക്കും.
https://www.facebook.com/Malayalivartha

























