പശ്ചിമ ബംഗാൾ സ്വദേശികൾക്ക് നേരെ ആക്രമണം; കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാനക്കാർക്ക് നേരെ ആക്രമണം

കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാനക്കാർക്ക് നേരെ ആക്രമണം നടന്നതായി ആരോപണം. മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ വീട്ടിൽ കയറി ആക്രമിച്ചതായാണ് ആരോപണം. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് നാദാപുരത്താണ് തൊഴിലാളികള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. മുഖം മറച്ചെത്തിയ 10 ഓളം പേരാണ് തൊഴിലാളികളെ ആക്രമിച്ചത് എന്നാണ് വിവരം. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് തൊഴിലാളികൾ ആരോപിക്കുന്നത്.
നാട്ടിലേക്ക് തിരികെ പോകുകയാണെന്നും ഇവര്‍ പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇരുപതോളം ഇതര സംസ്ഥാനക്കാർ പശ്ചിമ ബംഗാളിലേക്ക് തിരികെ പോകുന്നത്. നാട്ടിലേക്ക് തിരികെ പോയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണി ഉണ്ടെന്നും തൊഴിലാളികൾ കൂട്ടിച്ചേര്‍ത്തുവെന്നും ആരോപണം ഉയരുന്നുണ്ട് . സംഭവത്തില്‍ കേസെടുത്ത നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























