Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

ബംഗാളിലും ത്രിപുരയിലും അധികാരത്തില്‍ നിന്ന് ജനം തൂത്തെറിഞ്ഞതോടെ അറബിക്കടലിന്റെ തീരത്ത് മാത്രം ഒതുങ്ങിയ സി.പി.എമ്മിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, അധികാരത്തുടര്‍ച്ചയ്ക്കായി ആവനാഴിയിലെ ആയുധങ്ങള്‍ ഓരോന്നായി പ്രയോഗിച്ചു തുടങ്ങി

23 DECEMBER 2019 07:14 PM IST
മലയാളി വാര്‍ത്ത

ബംഗാളിലും ത്രിപുരയിലും അധികാരത്തില്‍ നിന്ന് ജനം തൂത്തെറിഞ്ഞതോടെ അറബിക്കടലിന്റെ തീരത്ത് മാത്രം ഒതുങ്ങിയ സി.പി.എമ്മിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,  അധികാരത്തുടര്‍ച്ചയ്ക്കായി ആവനാഴിയിലെ ആയുധങ്ങള്‍ ഓരോന്നായി പ്രയോഗിച്ചു തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വലിയ വില കൊടുക്കേണ്ടിവന്നെങ്കിലും പിന്നീട് യു.ഡി.എഫ് ദുര്‍ബലമാവുകയും പൗരത്വഭേദഗതി നിയമം അടക്കമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമാവുകയും ചെയ്തതോടെയാണ് രണ്ടാമൂഴം സാധ്യമാകുമെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും ബോധ്യമായത്. അതിനുള്ള കരുക്കള്‍ അവര്‍ നീക്കിത്തുടങ്ങിയിരിക്കുന്നു... തുടക്കത്തിലേ അവ വിജയിക്കുന്ന ലക്ഷണമാണ് കാണുന്നത്.

ശബരിമല യുവതീപ്രവേശന ഹര്‍ജിയിലെ ചില കാര്യങ്ങള്‍ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടെങ്കിലും മുമ്പ് നിന്നിരുന്ന കോടതി വിധി നടപ്പാക്കാന്‍ തയ്യാറാകാതെയാണ് പിണറായി ആദ്യം വിട്ടു വീഴ്ചയ്ക്ക് തയ്യാറായത്. തല്‍ക്കാലം യുവതീപ്രവേശനം വേണ്ടെന്ന് രണ്ടാഴ്ച മുമ്പാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാല്‍ അതിന് മുമ്പേ യുവതികളെ കയറ്റേണ്ട എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇനിയും അയ്യപ്പഭക്തരുമായി ഏറ്റുമുട്ടേണ്ടിവന്നാല്‍ വലിയതിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവ് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയവും വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് പരസ്യമായി എതിര്‍ത്തിട്ടും ഹിന്ദുക്കള്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചതും വീണ്ടുവിചാരത്തിന് വഴിതെളിക്കുകയായിരുന്നു. എന്‍.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി വിജയിച്ച ശേഷം തെളിവില്ലെന്ന് പറഞ്ഞ് സി.പി.എം തിരുവനന്തപുരം ജില്ലാ ഘടകം പിന്‍വലിച്ചു. അങ്ങനെ എന്‍.എസ്.എസുമായി പരസ്യമായി ഏറ്റുമുട്ടാനില്ലെന്ന സൂചനയും നല്‍കി.

യു.എ.പി.എ ചുമത്തി സ്വന്തം പാര്‍ട്ടിയിലെ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും മാവോയിസ്റ്റുകളും ഇസ്്‌ലാം തീവ്രവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പരസ്യമായി പ്രസംഗിക്കുകയും ചെയ്തതോടെ മുസ്്‌ലിം സംഘടനകളെല്ലാം സി.പി.എമ്മില്‍ നിന്ന് അകന്നിരുന്നു. ഓര്‍ത്തഡോക്‌സ്, യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാതെ ഇരുവിഭാഗത്തിനും നീതി നല്‍കാന്‍ തയ്യാറാകാത്തതോടെ അവരടക്കമുള്ള ക്രൈസ്തവ സഭകളും അകന്നിരുന്നു. അങ്ങനെ ആകെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുമ്പോഴാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സി.എ.എ പാര്‍ലമെന്റില്‍ പാസ്സാക്കിയത്. അതോടെ സി.പി.എമ്മും സര്‍ക്കാരും അത് തുറുപ്പുചീട്ടാക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരെയുള്ള ആയുധമാണ് സി.എ.എ എങ്കിലും അതിലൂടെ കോണ്‍ഗ്രസിനെ കൂടി മലര്‍ത്തിയടിക്കുന്നതില്‍ പിണറായി വിജയിച്ചിട്ടുണ്ട്. നിയമത്തിനെതിരെ പ്രതിപക്ഷനേതാവുമൊത്ത് പാളം രക്തസാക്ഷി മണ്ഡപത്തില്‍ സമരം ചെയ്ത് മുസ്്‌ലിം ന്യൂനപക്ഷങ്ങളുടെയാകെ പിന്തുണ നേടിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി. കേന്ദ്രസര്‍ക്കിനും ആര്‍.എസ്.എസിനും എതിരെ ശക്തമായ നിലപാടെടുക്കാന്‍ കഴിയുന്നത് സി.പി.എമ്മിനാണെന്ന തോന്നല്‍ മുസ്്‌ലിംകള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞു. കോണ്‍ഗ്രസിലാകട്ടെ ആകെ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. സമരത്തെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ തമ്മില്‍ തല്ലുകയാണ്. ബി.ജെ.പിയാകട്ടെ കാര്യങ്ങള്‍ കൈവിട്ട് പോയാലോ എന്ന് കരുതി സംയമനം പാലിക്കുകയാണ്. ഇതെല്ലാം പിണറായിയുടെ പെട്ടിയിലേക്ക് വോട്ട് വീഴാനുള്ള അനുകൂല ഘടകമായി മാറുകയാണ്...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (28 minutes ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (2 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (3 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (3 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (3 hours ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (3 hours ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (4 hours ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (4 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (4 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (5 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (5 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (5 hours ago)

Malayali Vartha Recommends