പേടി തട്ടി; മുസ്‌ലീം സഹോദരര്‍ക്ക്' വേണ്ടി നിലകൊള്ളാന്‍ മോഡി വന്നെങ്കില്‍, ഈ സമരത്തില്‍ നിന്ന് പേടി തട്ടിയിട്ടുണ്ട് എന്നര്‍ത്ഥം; അഡ്വ. ഹരീഷ് വാസുദേവന്‍

എന്‍.ആര്‍.സി വിഷയത്തില്‍ രാജ്യത്തുടനീളം നടക്കുന്ന നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പേടി തട്ടിയെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. എന്‍.ആര്‍.സി രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന് അമിത്ഷാ പറഞ്ഞതും, വസ്ത്രം നോക്കി കലാപകാരികളേ കണ്ടെത്താമെന്നു മോദി പറഞ്ഞതും വിഴുങ്ങി ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞു നുണകള്‍ പറഞ്ഞു 'മുസ്‌ലീം സഹോദരര്‍ക്ക്' വേണ്ടി നിലകൊള്ളാന്‍ മോഡി വന്നെങ്കില്‍, ഈ സമരത്തില്‍ നിന്ന് പേടി തട്ടിയിട്ടുണ്ട് എന്നാണ് അര്‍ഥമെന്ന് ഹരീഷ് പറഞ്ഞു.
അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം
പേടി തട്ടി. NRC രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന് അമിട്ട്ഷാ പറഞ്ഞതും, വസ്ത്രം നോക്കി കലാപകാരികളേ കണ്ടെത്താമെന്നു മോദി പറഞ്ഞതും വിഴുങ്ങി ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞു നുണകള്‍ പറഞ്ഞു 'മുസ്‌ലീം സഹോദരര്‍ക്ക്' വേണ്ടി നിലകൊള്ളാന്‍ മോഡി വന്നെങ്കില്‍, ഈ സമരത്തില്‍ നിന്ന് പേടി തട്ടിയിട്ടുണ്ട് എന്നര്‍ത്ഥം.
ഈ സമരം ശക്തമാക്കണം, രാജ്യം മുഴുവന്‍ തെരുവില്‍ ഇറങ്ങണം. രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന ഓരോ സംഘപരിവാറുകാരേയും ചോദ്യം ചെയ്യണം. പുതിയതലമുറയെക്കൊണ്ട് ഭരണഘടന വായിപ്പിക്കണം. തുല്യതയെപ്പറ്റിയും മതേതരത്വത്തെപറ്റിയും സംസാരിക്കണം. ഇപ്പോള്‍ NRC നടപ്പാക്കില്ലെന്നു പറഞ്ഞ മോദി പേടിച്ച് സുപ്രീംകോടതിയില്‍ കേസ് വാദത്തിനു പരിഗണിക്കുന്നതിനു മുന്‍പ് തന്നെ നിലപാട് മാറ്റിയ്ക്കാന്‍ ഈ സമരത്തിന് കഴിയും. ഈ രാജ്യം തോല്‍ക്കില്ല.
https://www.facebook.com/Malayalivartha

























