പാലാരിവട്ടം പാലത്തിന് എന്താ പ്രശ്നം; പാലാരിവട്ടം പാലത്തിൽ ഭാരപരീക്ഷണം നടത്താനുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിൽ ദുരൂഹത

പാലാരിവട്ടം പാലത്തിൽ ഭാരപരീക്ഷണം നടത്താനുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിൽ ദുരൂഹത. പാലത്തിൽ ബലക്ഷയം യഥാർത്ഥത്തിൽ ഉണ്ടാ എന്നാണ് സംശയം.
പുനപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളിയതോടെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. വിദഗ്ദധ പരിശോധനയിൽ പാലത്തിന് സാരമായ ബലക്ഷയം ഉണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. തുടർന്നാണ് പരിശേധനക്ക് ഉത്തരവിട്ടത്. സർക്കാരിന് ഇഷ്ടമുള്ള ഏജൻസിയെ കൊണ്ട് പരിശോധിക്കാനും ഉത്തരവിട്ടിരുന്നു. ഗുരുതര ബലക്ഷയമുള്ള സാഹചര്യത്തിൽ ഭാരപരിശോധന സാധ്യമല്ലെന്നാണ് സർക്കാർ നിലപാട്. നിയമ നടപടി നീണ്ടാൽ അറ്റകുറ്റപണികൾ വൈകുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പാലം ഇളകാത്ത സ്ഥിതിയിലെത്തിയ ശേഷം മാത്രമേ ഭാരപരിശോധന നടത്താൻ കഴിയുകയുള്ളു എന്നാണ് സർക്കാർ നിലപാട്. പണി പൂർത്തിയായ ശേഷം ഭാരപരിശോധന നടത്താമെന്നും സർക്കാർ സമ്മതിച്ചു. ഇക്കാര്യം ഹൈക്കോടതി വേണ്ട വിധം പരിഗണിച്ചിട്ടില്ലെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. വിദഗ്ധോപദേശം മാനിച്ചാണ് പാലം പൊളിക്കുന്നതെന്ന് സർക്കാർ ആവർത്തിക്കുന്നു. ഭാരപരിശോധന നടത്താൻ കഴിയാത്ത തരത്തിൽ പാലത്തിൽ വിള്ളലുണ്ടെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് പാലം പൊളിച്ച് പണിയാൻ തീരുമാനിച്ചത്. ഇ ശ്രീധരനെയാണ് ഇതിനു വേണ്ടി നിയാഗിച്ചിരിക്കുന്നതെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിക്കും.
സ്ട്രക്ചറൽ എഞ്ചിനീയർമാരുടെ സംഘടനയാണ് പരാതി നൽകിയത്. പാലത്തിൽ ഭാരപരിശോധന വേണമെന്ന ആവശ്യം കോടതി അതേപടി അംഗീകരിച്ചു. എഞ്ചിനിയർമാരുടെ പരാതി തികച്ചും സ്വയം പര്യാപ്തമായിരുന്നു. സാരമായ കുഴപ്പങ്ങൾ പാലത്തിനില്ലെന്നാണ് സംഘടന ഹൈക്കോടതിയെ അറിയിച്ചത്. സംഘടനയുടെ തലപ്പത്തുള്ളവർ വിശദമായ പഠനം നടത്തിയിരുന്നു. പാലം പൊളിക്കാനുള്ള തീരുമാനം സർക്കാർ പണം ദുരൂപയോഗം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംഘടന ആരോപിക്കുന്നു.
ഇ ശ്രീധരന്റെ പേര് ഉപയോഗിച്ച് സർക്കാർ തലയൂരാനാണ് ശ്രമിക്കുന്നത്. എന്നാൽ വാസ്തവം അതല്ല. പൊളിക്കുന്നതും നിർമ്മിക്കുന്നതും ഇ ശ്രീധരന്റെ നേതൃത്വത്തിലാണെങ്കിലും നിർമ്മാണ ജോലികൾ ചെയ്യുന്നത് സർക്കാരിന് താതപര്യമുള്ള നിർമ്മാതാക്കളാണ്. നിർമ്മാണ ജോലികളിൽ ലഭിക്കുന്ന കമ്മീഷൻ പണ്ടേ പ്രസിദ്ധമാണ്.
സുപ്രീം കോടതി സർക്കാർ വാദം അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. കാരണം ഭാര പരിശോധന നടത്തണമെന്ന് മാത്രമാണ് ഹൈക്കോടതി പറഞ്ഞത്. അതല്ലാതെ തീരുമാനത്തിലൊന്നും ഹൈക്കോടതി എത്തിയില്ല.
ഭാരപരിശോധന നടന്നാൽ പാലം പൊളിക്കേണ്ടി വരില്ലേ എന്ന ഭയമാണ് സർക്കാരിനുള്ളത് . അങ്ങനെ വന്നാൽ സർക്കാർ ഉന്നതർക്ക് കോടികൾ കരസ്ഥമാക്കാനുള്ള സാധ്യത ഇല്ലാതാകും. ഭാരപരിശോധന വേണമെന്നാണ് കേസിലെ പ്രതികളുടെയും ആവശ്യം. പരിശോധന നടന്നാൽ തങ്ങൾ രക്ഷപ്പെടും എന്നാണ് പ്രതികൾ പറയുന്നത്.
https://www.facebook.com/Malayalivartha

























