മൂന്നാറില്‍ തൊഴിലാളികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം; മൂന്നുപേരുടെ നില ഗുരുതരം

മൂന്നാറില്‍ ജോലിക്കിടെ സ്ത്രീതൊഴിലാളികളായ പത്ത് പേര്‍ക്ക് നേരം കടന്നല്‍ ആക്രമണം. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സൂപ്രവൈസറടക്കം മൂന്നുപേരുടെ നില ഗുരുതരമാണ്. കൊളുന്തെടുക്കുന്നതിനിടെ ചെടിക്കുള്ളിലെ കൂടുതകര്‍ന്നതാണ് അപകടത്തിന് കാരണം. തൊഴിലാളികളുടെ ശബ്ദംകേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കനി, കസ്തൂരി, ശക്തിനില, ഗാന്ധിമതി, വിജയ, മുത്തുമാരി, സംഗീത, തമിഴരശി, വേളാങ്കണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
https://www.facebook.com/Malayalivartha

























