പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നുവെന്ന കാരണത്താല്‍ കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കി കോണ്‍ഗ്രസ്; ഉദ്ഘാടകനായി നിശ്ചയിച്ച ഗവര്‍ണറോട് അവസാനനിമിഷം വരേണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചു

പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നുവെന്ന കാരണത്താല്‍ കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും കേരളാ ഗവര്‍ണറെ കോണ്‍ഗ്രസ് ഒഴിവാക്കി. ഉദ്ഘാടകനായി നിശ്ചയിച്ച ഗവര്‍ണറോട് അവസാനനിമിഷം വരേണ്ടെന്ന് കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. കെ മുരളീധരന്‍ അടക്കം ഉന്നയിച്ച എതിര്‍പ്പ് കണക്കിലെടുത്താണ് പരിപാടിയില്‍ പങ്കെടുക്കേണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ട്വീറ്റ് ചെയ്ത ഗവര്‍ണര്‍ എതിര്‍ക്കുന്നവരുമായി സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചു.
കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലീഡര്‍ അനുസ്മരണ ചടങ്ങിലെ ഉദ്ഘാടകനായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ കെപിസിസിയിലെ അനുസ്മരണ പരിപാടിയില്‍ മുരളീധരന്‍ വൈകീട്ട് ഗവര്‍ണ്ണര്‍ ഉദ്ഘാടകന്‍ ആകുന്നത് ശരിയല്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























