ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു, ഘോഷയാത്ര 26ന് വൈകുന്നേരം ശബരിമല സന്നിധാനത്തെത്തും

ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു. ഇന്നലെ രാവിലെ ഏഴിനാണ് അയ്യപ്പഭക്തരുടെ ശരണംവിളികള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ആറന്മുളയില്‍ നിന്നും രഥം പുറപ്പെട്ടത്. ആറന്മുള ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന തങ്കഅങ്കി നേരത്തെ ദേവസ്വം അധികാരികള്‍ ഏറ്റുവാങ്ങി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വച്ചിരുന്നു. തുടര്‍ന്ന് സായുധ പോലീസിന്റെ അകമ്പടിയില്‍ തങ്കഅങ്കി പുറത്തേക്ക് എഴുന്നള്ളിച്ചു ശബരിമല ക്ഷേത്ര മാതൃകയില്‍ തയാറാക്കിയ രഥത്തിലേക്ക് തങ്കഅങ്കി വച്ചു. ഘോഷയാത്ര 26ന് വൈകുന്നേരം ശബരിമല സന്നിധാനത്തെത്തും.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് മണ്ഡലപൂജയ്ക്കു ചാര്‍ത്തുന്നതിനുള്ള 450 പവന്‍ തൂക്കമുള്ള തങ്കഅങ്കി 1973ല്‍ നടയ്ക്കു വച്ചത്. തങ്ക അങ്കി രഥഘോഷയാത്ര പുറപ്പെടുമ്‌ബോള്‍ വന്‍ജനാവലിയാണ് ആറന്മുളയിലുണ്ടായിരുന്നത്. പമ്പാ ഗണപതികോവില്‍ വരെയാണ് രഥമെത്തുക. ഉച്ച കഴിഞ്ഞ് മൂന്നിന് ഇവിടെ നിന്ന് സന്നിധാനത്തേക്ക് തങ്ക അങ്കി ശിരസിലേറ്റിയാണ് ഘോഷയാത്ര. വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. അവിടെ നിന്ന് സ്വീകരിച്ച് സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും.27ന് മണ്ഡലപൂജാ വേളയിലും തങ്കഅങ്കി ചാര്‍ത്തും.
https://www.facebook.com/Malayalivartha

























