അന്തരിച്ച കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന്... ഉച്ചയ്ക്ക് രണ്ടിന് കുടുംബ വീടിനോട് ചേര്‍ന്ന ചേന്നംകരി സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍

അന്തരിച്ച കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് കുടുംബ വീടിനോട് ചേര്‍ന്ന ചേന്നംകരി സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കുവൈത്ത് പ്രതിരോധ മന്ത്രി ഷേഖ് നാസര്‍ അല്‍സബ, എന്‍സിപി ദേശീയ നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യമോപചാരം അര്‍പ്പിക്കാനെത്തും. അര്‍ബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.
അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളായി മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























