കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.... കോഴിക്കോട്, മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റില്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടെ മൂന്നു പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കോഴിക്കോട്, മലപ്പുറം സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണമാണിത്. ക്യാപ്‌സൂള്‍ രൂപത്തിലും പേസ്റ്റ് രൂപത്തിലുമാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
"
https://www.facebook.com/Malayalivartha

























