അയല്പക്കത്തെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പോലീസുകാരന് അഞ്ചു വര്‍ഷം തടവ്
തിരുവനന്തപുരം എസ്എപി ക്യാംപിലെ കോണ്‍സ്റ്റബിളായിരുന്ന ബാഹുലേയനെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കോടതി അഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കഠിന തടവിന് പുറമേ 85,000 രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്.
പേരൂര്‍ക്കട എസ്എപി ക്യാംപിലെ പോലീസ് ബസിലെ സഹായിയായ നാലാം ക്ലാസുകാരിയെയാണ് 2018-ല്‍ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. ബസില്‍ കണ്ടക്ടറുടെ ജോലികളും ചെയ്തു വന്നിരുന്ന പെണ്‍കുട്ടിയെ ഈ ബസില്‍ വച്ചാണ് പീഡിപ്പിച്ചത്. ബസിലെ ആളുകള്‍ ഇക്കാര്യം ശ്രദ്ധിക്കാതിരിക്കാനായും ഇയാള്‍ ശ്രമിച്ചിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി കരഞ്ഞപ്പോള്‍ ആളുകളില്‍ നിന്നും ശ്രദ്ധതിരിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.
അയല്‍വാസികളാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും പോലീസുകാരനും എന്നതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ബാഹുലേയന്റെ വീട്ടില്‍ വച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് കേസ് അന്വേഷിച്ച പേരൂര്‍ക്കട പോലീസ് കണ്ടെത്തിയത്. പീഡനം സഹിക്കാന്‍ കഴിയാതെ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
https://www.facebook.com/Malayalivartha